കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 2,625 രൂപയിലാണ് ഇന്നു വ്യാപാരം. രാജ്യാന്തര വിപണിയിലെ ഇടിവാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്. സ്വര്‍ണം പവന് 21,280 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,829 ഡോളര്‍ എന്ന നിലയിലാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില കയറ്റിറക്കങ്ങളോടെ നീങ്ങുകയാണ്.
അതേസമയം, വെള്ളി വില ഗ്രാമിന് 70 രൂപ നിലവാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: