സാവോപോളോ: 2011ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ അംഗോളിയന്‍ സുന്ദരി ലെയ്ല ലോപ്സ് ജേതാവായി. ഉക്രെയിന് സുന്ദരി ഒലേഷ്യ സ്റ്റെഫാങ്കോ രണ്ടാം സ്ഥാനത്തും, ബ്രസിലിന്റെ പ്രിസില മകാണ്ഡോ മൂന്നാം സ്ഥാനവും നേടി. ഫിലിപ്പൈന്‍സിന്റെ ഷാംസി സുപ്സുപ് നാലാം സ്ഥാനവും ചൈനയുടെ ലൂ സിലിന് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ അറുപതാം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. 88 മത്സരാര്‍ത്ഥികളില്‍ നിന്ന് 16 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആസ്ട്രേലിയ, കോസ്റ്റോറിക്ക, ഫ്രാന്‍സ്, ഉക്രെയിന്, പോര്‍ച്ചുഗല്‍, പനാമ, ഫിലിപ്പീന്‍സ്, അംഗോള, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ സുന്ദരിമാരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍.
ഇന്ത്യയുടെ വാസുകി സുങ്കാവലി ഫൈനലിലെ 16 പേരുടെ പട്ടികയില്‍ ഇടംപിടിക്കാതെ പുറത്തായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ ലോപ്പസ് കഴിഞ്ഞ വര്‍ഷത്തെ ജേത്രി സിമെന നവരേറ്റെയില് നിന്ന് കിരീടം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: