കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സില്‍ പ്രതിയായ യുവതിയെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പേരൂര്‍ക്കട കൂട്ടുങ്കത്തറ മുത്തുവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സുനില്‍കുമാറിന്റെ ഭാര്യ ജയശ്രീ (40) ആണ് അറസ്റ്റിലായത്.
2008 ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജില്ലയില്‍ വരാപ്പുഴ, ചേരാനെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലയില്‍നിന്നും നിരവധി നിര്‍ധന കുടുംബാംഗങ്ങളെയാണ് ജയശ്രീയും ഭര്‍ത്താവ് കൊല്ലം ഉളിയനാട്ടുകര സുനില്‍കുമാറും (40) ചേര്‍ന്ന് കബളിപ്പിച്ചത്. 2008 ഫെബ്രുവരിയില്‍ വൈറ്റില പാരഡൈസ് റോഡില്‍ രവീന്ദ്രന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് തമിഴ്നാടു സ്വദേശിനിയായ മണിയെന്ന യുവതിയില്‍ നിന്നും 50,000 രൂപ തട്ടിയെടുത്ത കേസ്സില്‍ കടവന്ത്ര സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ എല്‍പി വാറണ്ടുണ്ടായിരുന്നു. കേസ്സില്‍ പ്രതിയായ ഇവരുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ തിരുവനന്തപുരം, ആര്യനാട്, കൊല്ലം, പറവൂര്‍, എന്നിവിടങ്ങളില്‍നിന്നും മാലപൊട്ടിച്ച കേസ്സിലെ പ്രതിയും, ഇപ്പോള്‍ ആര്യനാട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മാലപൊട്ടിച്ച കേസ്സില്‍ തിരുവനന്തപുരം ജില്ലാ ജയിലിലുമാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത്ത്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്ജേക്കബ്ബ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടവന്ത്ര സബ്ബ് ഇന്‍സ്പെക്ടര്‍ അനന്തലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.എസ്.നാസ്സര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാജി.എ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ജയ എന്നിവരാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: