Categories: World

വെള്ളപ്പൊക്കം : പാക്കിസ്ഥാനില്‍ മരണസംഖ്യ 140 കവിഞ്ഞു

Published by

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ഒരു മാസമായി തുടരുന്ന കാലവര്‍ഷത്തില്‍ മരണ സംഖ്യ 140 കഴിഞ്ഞു. പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അന്താരാഷ്‌ട്ര സഹായം അഭ്യര്‍ഥിച്ചു. വെള്ളപ്പൊക്കത്തില്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ 13 ശതമാനവും നശിച്ചു.

കാലവര്‍ഷക്കെടുതിയില്‍ 50 ലക്ഷം പേര്‍ക്കു വീടുകളും കൃഷിയിടവും നഷ്ടമായെന്നു ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. 25 ലക്ഷം കുട്ടികള്‍ കെടുതിയനുഭവിക്കുന്നതായി യുനിസെഫും അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്രദേശങ്ങളിലെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്..

സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ 900 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 60,000 വളര്‍ത്തു മൃഗങ്ങള്‍ ചത്തൊടുങ്ങി. പകര്‍ച്ച വ്യാധികള്‍ അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ട്. ദുരിത ബാധിതര്‍ക്കു സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ജനങ്ങള്‍ പരാതിപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by