ശ്രീനഗര്‍: ദല്‍ഹി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മേഖലകളില്‍ നിന്നായി ഏഴോളം പേരെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നു ജമ്മു-കശ്മീരില്‍ സംഘര്‍ഷം. അറസ്റ്റിലായ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്ന ഊഹാപോഹമാണ് പ്രശ്നങ്ങള്‍ക്കു കാരണം.
കടകള്‍ അടച്ചിടാന്‍ മതപുരോഹിതര്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായവരെയെല്ലാം കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധവുമായി ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ തെരുവിലിറങ്ങി. തുടര്‍ന്ന് പോലീസ് അറസ്റ്റിലായവരെ കാണാന്‍ അനുമതി നല്‍കിയെങ്കിലും അറസ്റ്റിലായവരുടെ കാര്യത്തില്‍ യാതൊരു സുരക്ഷിതത്വമില്ലെങ്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.
ഈ വിഷയത്തില്‍ ജമ്മു കാശ്മീരിലെ അന്തരീക്ഷം വഷളാക്കാന്‍ മനപൂര്‍വമുള്ള ശ്രമമുണ്ടെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. ദല്‍ഹി ഹൈക്കോടതി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഇ-മെയ്ല് സന്ദേശം അയച്ചതു കിഷ്ത്വാറിലെ സൈബര്‍ കഫെയില്‍ നിന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: