കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 157-ാമത് ജയന്തിയോടനുബന്ധിച്ച് നാടും നഗരവും പീതസാഗരമാക്കി നാടെങ്ങും ഘോഷയാത്രകള്‍ നടന്നു. ജില്ലയിലെ വിവിധ മേഖലകളില്‍ എസ്എന്‍ഡിപി യോഗത്തിന്റെയും വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രകളില്‍ ആയിരങ്ങള്‍ അണിനിരന്നു. കണയന്നൂര്‍, ആലുവ, പറവൂര്‍, കുന്നത്ത്നാട്, കോതമംഗലം, ആലുവ യൂണിയനുകളുടെയും വിവിധ ശാഖകളുടെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്രകള്‍
.
ആലുവ: ആലുവ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്ര നഗരത്തെ പീതസാഗരമാക്കി. അദ്വൈതാശ്രമം കവാടത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എസ്എന്‍ഡിപിയോഗം പ്രസിഡന്റ് എം.എന്‍.സോമന് ഉദ്ഘാടനം ചെയ്തു. ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരുതിയ ആത്മീയ ആചാര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ഡോ.എം.എന്‍.സോമന് പറഞ്ഞു. യൂണീയന്റെ 61 ശാഖകളില്‍നിന്ന് ആയിരക്കണക്കിന് ശ്രീനാരായണിയര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നാടന്‍ കലാരൂപങ്ങള്‍, നിശ്ചദൃശ്യങ്ങള്‍, തെയ്യം, പുലികളി, മാവേലി തുടങ്ങിയവ ഘോഷയാത്രയില്‍ ഉണ്ടായി. നഗരംചുറ്റി ഘോഷയാത്ര അദ്വൈതാശ്രമത്തില്‍ എത്തിചേര്‍ന്നതോടെ ജയന്തി മഹാസമ്മളനം ആരംഭിച്ചു. അന്വര്സദാത്ത് എംഎല്‍എ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരുപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന് പ്രസിഡന്റ് സി.വി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം.ടി.ജേക്കബ് സമ്മാനദാനം നിര്‍വഹിച്ചു. കെ.എന്‍.ദിവാകരന്, എം.കെ.ശശി, എ.ആര്.നാരായണന്, കെ.എസ്.സ്വാമിനാഥന്, എ.ആര്.ഉണ്ണികൃഷ്ണന്, പി.എന്‍.ജോഷി, ഷൈലസോമന്, എം.കെ.സിബി, പി.എസ്.ഷാലി എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍: ശ്രീനാരായണ സൂക്തങ്ങള്‍ ഉരുവിട്ട് ആയിരങ്ങള്‍ അണിനിരന്ന ശ്രീനാരായണ ജയന്തി ഘോഷയാത്ര പറവൂര്‍ നഗരത്തെ പീതസാഗരമാക്കി. എസ്എന്‍ഡിപി പറവൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രയില്‍ താലൂക്കിലെ എഴുപത്തിരണ്ടു ശാഖകളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടേയും പൂക്കാവടി, കരകാട്ടം, തെയ്യം, തിറ തുടങ്ങി നിരവധി നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്കു മാറ്റുകൂട്ടി. ഒരോശാഖയുടേയും ബാനറിനു കീഴില്‍ മഞ്ഞയും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് സ്ത്രീകളും പുരുഷന്മാരും കുട്ടികളും അണമുറിയാതെ ചിട്ടയോടെ നീങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരം മഞ്ഞകടലായി ഒഴുകി. വൈകുന്നേരം 3ന് പറവൂര്‍ ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്നിന്നുമാരംഭിച്ച ഘോഷയാത്രയുടെ മുന്‍നിരയില്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്,യൂണിയന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഇ.ബി.ജയപ്രകാശ്, ആഘോഷകമ്മറ്റി അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എ.ബി.ജയപ്രകാശ് ആഘോഷ കമ്മറ്റി കണ്‍വീനര്‍ ഹരിവിജയന് തിടങ്ങിയ യൂണിയന് വനിതാ-യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ നേതൃത്വം നല്കി. സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും നാലുകിലോമീറ്റര്‍ നഗരംചുറ്റി യുണിയന്‍ ആഡിറ്റോറിയത്തില്‍ സമാപിക്കാന്‍ നാലുമണിക്കൂറിലേറെ സമയമെടുത്തു. ഘോഷയാത്ര ആഡിറ്റോറിയത്തില്‍ എത്തിയതോടെ കെ.കെ.ഗോവിന്ദന് നഗറില്‍ നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് എം.എന്‍.സോമന് അദ്ധ്യക്ഷത വഹിച്ചു. വി.ഡി.സതീശന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വിദ്യാഭ്യാസ പുരസ്ക്കാര വിതരണം എസ്.ശര്‍മ എംഎല്‍എ നിര്‍വഹിച്ചു. കെ.പി.ധനപാലന് എംപി, ജില്ലാ പഞ്ചായത്തംഗം എം.ബി.സ്യമന്തഭദ്രന്‍, നഗരസഭ പ്രതിപക്ഷനേതാവ് കെ.എ.വിദ്യാനന്ദന്‍, എസ്എന്‍ഡിപി യൂണിയന് നേതാക്കളായ എം.എ.പ്രദീപ്, എം.കെ.ആഷിക്ക്, രാജീവ് നെടുകപ്പിള്ളി, ഇ.എസ്.ഷീബ, എം.ആര്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ എ.ബി.ജയപ്രകാശ് സ്വാഗതവും കണ്‍വീനര്‍ ഹരിവിജയന് നന്ദിയും പറഞ്ഞു.
കാലടി: എസ്എന്‍ഡിപി കാലടി ശാഖയുടെയും വിവിധ കുടുംബയോഗങ്ങളുടെയും ആഭിമുഖ്യത്തില്‍ കാലടിയില്‍ ശ്രീനാരായണഗുരുദേവ ജയന്തി ഘോഷയാത്രനടന്നു. രാവിലെ 11ന് മറ്റൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ പീതപതാക ഏന്തിയും പീത വസ്ത്രങ്ങളണിഞ്ഞും നുറുകണക്കിന് പേര് അണിനിരന്നു. പുരാണവേഷധാരികളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. ഘോഷയാത്ര കാലടി ടൗണ്‍ ചുറ്റി എസ്എന്‍ഡിപി ശാഖാമന്ദിരത്തില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന ജയന്തി മഹാസമ്മേളനം കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ഇ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ഉദയാരവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ.സന്തോഷ്, വൈസ് പ്രസിഡന്റ് സഹദേവന് അലങ്കശ്ശേരി, യൂണിയന് കമ്മറ്റി അംഗം ഷാജി തൈക്കൂട്ടത്തില്‍, ജയന് എന്‍.ശങ്കരന്, അഡ്വ.ടി.എസ്.സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി: തുറവൂര്‍ എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ 157-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. തലക്കോട്ടുപറമ്പ് ദേവീക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര തുറവൂര്‍ എസ്എന്‍ഡിപി ശാഖാ അങ്കണത്തില്‍ സമാപിച്ചു.
ജയന്തിദിന സമ്മേളനവും ഇതിനോടനുബന്ധിച്ച് നടന്നു. സമ്മേളനം കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍ ടി.എസ്.ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ടി.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് കെ.ടി.ഷാജി, യൂണിയന് സമിതി അംഗം സനീഷ് സജീവ്, എന്‍.വി.ജയകുമാര്‍, എന്‍.പി.ശ്രീകാന്ത്, കെ.പി.ഷാജി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഇതോടനുബന്ധിച്ച് നടന്നു.
മരട്: ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് പനങ്ങാട് വടക്കും ഭാഗം എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: എസ് എന്‍ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂണിയന്റെ വിവിധ ശാഖകള്‍ , വനിതാസംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചതയദിന ഘോഷയാത്ര ടൗണ്‍ ചുറ്റി എസ് എന്‍ ഡി പി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജോസഫ് വാഴയ്ക്കന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ ചതയദിന സന്ദേശം നല്കി. നഗരസഭ ചെയര്മാന് യു.ആര്.ബാബു, യൂണിയന് പ്രസി. സി. കെ. സത്യന്, സെക്രട്ടറി പി. എന്‍. പ്രഭ, യോഗം അസി. സെക്രട്ടറി വി. കെ. നാരായണന്, വൈസ് പ്രസി. എന്‍. ജി. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
കടവന്ത്ര: മട്ടലില്‍ ഭഗവതിക്ഷേത്രത്തില്‍ ക്ഷേത്ര ട്രസ്റ്റിന്റെയും 1554ാം നമ്പര്‍ എസ്.എന്‍.ഡി.പി.യോഗം ശാഖയുടെയും ആഭിമുഖ്യത്തില്‍ ഭക്തിനിര്‍ഭരമായ പരിപാടികളോടെ ചതയം ആഘോഷിച്ചു.ശാഖാ പ്രസിഡന്റ് കെ.എം. അനന്തന് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരുപൂജ, പുഷ്പാഞ്ജലി എന്നിവ നടന്നു. വനിതാസംഘത്തിന്റെ പരിപാടികള്‍ യൂണിയന് സെക്രട്ടറി പി.പി. രാജന് ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്ക് വനിതാസംഘം യൂണിയന് സെക്രട്ടറി ബിന്ദുപീതാംബരന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉപവാസം യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. കെ.എം. അനന്തന് അദ്ധ്യക്ഷത വഹിച്ചു. ശാഖാ യോഗം സെക്രട്ടറി പ്രകാശ് സ്വാഗതവും ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവന് നന്ദിയും പറഞ്ഞു.
എറണാകുളം സിറ്റി നോര്‍ത്ത് കലൂര്‍ 1402ാം ശാഖായോഗത്തില്‍ സെക്രട്ടറി സുരേഷ്കുമാര്‍ പതാക ഉയര്‍ത്തി. കമ്മിറ്റിയംഗം കെ.എന്‍. കനകാംബരന് ഗുരുദേവപൂജ നടത്തി.
കോതാട് 2622ാം നമ്പര്‍ ശാഖാ യോഗത്തിന്റെയും കെ.കെ.പി സഭയുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ ഗുരുമണ്ഡപത്തില്‍ പൂജകള്‍ നടന്നു. വൈകിട്ട് ഘോഷയാത്രക്കു ശേഗം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കെ.കെ.പി സഭാ പ്രസിഡന്റ് വി.കെ. ലോഹിതാക്ഷന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജെയ്നി സെബാസ്റ്റ്യന്‍, റിജു ജോസഫ്, ടി.സി. ജോര്‍ജ്, കോതാട് ശാഖായോഗം സെക്രട്ടറി ടി.കെ. ജിനരാജ്, വനിതാസംഘം ശാഖാ പ്രസിഡന്റ് വൃന്ദാ സാഗരന് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.എസ്. ബാബുരാജ് സ്വാഗതവും കെ.കെ.പി സഭാ സെക്രട്ടറി ടി.എസ്. സുനില്‍ നന്ദിയും പറഞ്ഞു.
പൂത്തോട്ട 1103ാം ശാഖാ യോഗത്തില്‍ പ്രസിഡന്റ് ഡോ.പി. പ്രഭാകരന് പതാക ഉയര്‍ത്തി. ഘോഷയാത്രക്ക് പി. പ്രഭാകരന്, വൈസ് പ്രസിഡന്റ് കെ.എസ്. അനില്‍, സെക്രട്ടറി ഇ.എന്‍. മണിയപ്പന് എന്നിവര്‍ നേതൃത്വം നല്കി.
200ാം നമ്പര്‍ ശാഖാ യോഗത്തില്‍ പ്രസിഡന്റ് എ.എം. മോഹനന് പതാക ഉയര്‍ത്തി. ഘോഷയാത്ര, അവാര്‍ഡ്ദാനം, ബാബു അടുവാശേരിയുടെ പ്രഭാഷണം തുടങ്ങിയവ നടന്നു. ഘോഷയാത്രക്ക് എ.എം. മോഹനന്, വൈസ് പ്രസിഡന്റ് വി.പി. ദാമോദരന്‍ തോപ്പില്‍, സെക്രട്ടറി എ.കെ. ഷാജി എന്നിവര്‍ നേതൃത്വം നല്കി. കണ്ടനാട് 690ാം ശാഖാ യോഗത്തില്‍ പ്രസിഡന്റ് അജി പതാക ഉയര്‍ത്തി. ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടന്നു.
പെരുമ്പളത്തെ നാലു ശാഖാ യോഗങ്ങള്‍ സംയുക്തമായി ജയന്തി ആഘോഷിച്ചു. തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഘോഷയാത്ര നടന്നു.
കാഞ്ഞിരമറ്റം ശാഖായില്‍ പ്രസിഡന്റ് സി.ആര്. ദിലീപ്കുമാര് പതാക ഉയര്‍ത്തി. മത്സരങ്ങള്‍, ക്വിസ്, ഷോഷയാത്ര എന്നിവ നടന്നു. പൊതുയോഗത്തില്‍ യൂണിയന് സെക്രട്ടറി പി.പി. രാജന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഗിരിജന്‍, സി.പി. മനോജ്, ലീന ഗോപി, പി.കെ. ഉഷ, അരുണ എം.ആര്., ടി.എന്‍. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ തെക്കുംഭാഗം ശാഖായോഗത്തിന്റെയും ശ്രീനാരായണധര്‍മ്മ പോഷിണിസഭയുടെയും പുതിയകാവ് ശ്രീനാരായണ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചതയം ആഘോഷിച്ചു. വിവിധ പരിപാടികള്‍ നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: