വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ യുദ്ധം രാഷ്ട്രം അവസാനിപ്പിക്കുകയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. ലോക വ്യാപാരകേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷികത്തിന്റെ ഭാഗമായി അക്രമത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ അനുസ്മരണങ്ങള്‍ രാജ്യത്തുടനീളം നടന്നു. രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഒബാമ പറഞ്ഞു.
പെന്‍സില്‍വാനിയയില്‍ നടന്ന വാര്‍ഷികത്തില്‍ പത്തുവര്‍ഷം മുമ്പ് ലോകവ്യാപാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഒത്തുകൂടി. മുന്‍പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ. ബുഷ്, ബില്‍ ക്ലിന്റണ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ജോ ബിഡന് തട്ടിക്കൊണ്ടുപോകപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് സ്മാരകം തുറന്നു. കൂടുതല്‍ ദുരന്തങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിച്ച വിമാനജോലിക്കാരെയും അതിലെ 40 യാത്രക്കാരെയും മുന്‍ പ്രസിഡന്റ് ബുഷ് വീരപുരുഷന്മാരായി പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരെ ആദ്യ പോരാട്ടം നയിച്ചവരാണിവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: