ആലപ്പുഴ പ്രിന്‍സിപ്പല്‍ ജഡ്ജിയായിരുന്ന ബാബുരാജിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ടു രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയുടെ അനുമതി തേടി. രോഗബാധിതനായിരുന്ന ബാബുരാജ് അവധിക്കായി നല്‍കിയിരുന്ന അപേക്ഷ നിരസിച്ചു ജോലി സമ്മര്‍ദം നല്‍കിയതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അപേക്ഷയ്ക്കു രേഖമൂലമുള്ള മറുപടി ലഭിച്ചതു മരണ ശേഷമായിരുന്നു. ഈ സാഹചര്യത്തിലാണു ജഡ്ജിമാരില്‍ നിന്നു മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: