ചിക്കാഗോ: അമേരിക്കയുടെ റോമന്‍ കത്തോലിക്കാ സഭയിലെ ഇന്ത്യന്‍ പാതിരി ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 750000 ഡോളര്‍ നഷ്ടപരിഹാരം നല്കി കേസ്സൊതുക്കി. ഇപ്പോള്‍ ഊട്ടി അതിരൂപതയില്‍ വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസഫ് പളനിവേല്‍ ജയ്പോള്‍ 2004 ല്‍ ക്രൂക്ക്സ്റ്റണ്‍ അതിരൂപതയിലായിരുന്നപ്പോഴാണ് രണ്ടു പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.
ഒരു കന്യാസ്ത്രീ ആകുവാനുള്ള മാര്‍ഗം തേടി ചെന്ന തന്നെ പുരോഹിതന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 20 വയസ്സുകാരി മേഗന് പീറ്റേഴ്സണ് പറഞ്ഞു. അവളുടെ പരാതികള്‍ പള്ളി അധികാരികള്‍ കേള്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. ഇതിനിടെ പുരോഹിതന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ അമേരിക്കയില്‍ പുരോഹിതന് പ്രവര്‍ത്തിച്ചിരുന്ന ക്രൂക്ക്സ്റ്റണ്‍ അതിരൂപതയും കോടതിയുമായി 2011 ജൂലൈ 13-ാം തീയതി ധാരണയിലെത്തുകയായിരുന്നു. ഇതനുസരിച്ചാണ് 750000 ഡോളര്‍ നഷ്ടപരിഹാര തുക നല്കാന് തീരുമാനമായത്.
തനിക്ക് പതിനാലു വയസ് പ്രായമുള്ളപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്ന് മെഗന് പീറ്റേര്സണ് അറിയിച്ചു. മറ്റൊരു പെണ്‍കുട്ടിക്ക് 16-ാം വയസ്സിലാണ് അതിക്രമം നേരിടേണ്ടിവന്നതെന്ന് പരാതിപ്പെട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടികളെ അറിയില്ലെന്നും പുരോഹിതന് വ്യക്തമാക്കി. ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ക്രൂക്ക്സ്റ്റണ്‍ അതിരൂപത സുരക്ഷിതമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിരൂപത തങ്ങളുടെ വെബ്സൈറ്റില്‍ ജയ്പോളിന്റെ ചിത്രവും അതിക്രമങ്ങളുടെ വിശദവിവരങ്ങളും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമേ അമേരിക്കന്‍ അതിരൂപത ഇന്ത്യന്‍ കത്തോലിക്ക അധികാരികളെ ഈ പുരോഹിതനുമായി കുട്ടികളെ സഹകരിപ്പിക്കുന്നതു ശ്രദ്ധിക്കേണ്ടതാണെന്ന് അറിയിക്കേണ്ടതുമുണ്ട്.
കഴിഞ്ഞവര്‍ഷം അമേരിക്കയിലേക്ക് വന്ന് ആരോപണങ്ങള്‍ നേരിടാന്‍ പുരോഹിതനായ ജയ്പാള് തയ്യാറായെങ്കിലും പിന്നീട് മനസ്സ് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: