ലണ്ടന്‍: താന്‍ ലിബിയയില്‍ തന്നെയുണ്ടെന്ന് ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി. തന്നെ മാനസികമായി തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സിറിയന്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഗദ്ദാഫി വ്യക്തമാക്കി.
അയല്‍ രാജ്യമായ നൈജറിലേക്ക് നാടുവിട്ടെന്ന പ്രചാരണം ശക്തമായിരിക്കുന്നതിനിടെയാണ് ഗദ്ദാഫിയുടെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ നാറ്റോ സേനയെ തറപറ്റിക്കാന്‍ ഗദ്ദാഫി തന്റെ സൈന്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗദ്ദാഫി അഭയം ചോദിച്ചാല്‍ എന്തു നിലപാടെടുക്കണമെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു നൈജര്‍ ഭരണകൂടം വ്യകതമാക്കിയിട്ടുണ്ട്. ഗദ്ദാഫിയെ സ്വീകരിക്കണമോ അതോ രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് കൈമാറണോ എന്ന കാര്യത്തില്‍ നൈജര്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
ഗദ്ദാഫി, പുത്രന് സെയ്ഫ് അല്‍ ഇസ്ലാം, മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സനൂസി എന്നിവരെ അറസ്റ്റ് ചെയ്യാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗദ്ദാഫിക്ക് അഭയം നല്കരുതെന്നു നൈജറിനോട് വിമത സേന ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: