ന്യൂദല്‍ഹി: അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ദല്‍ഹിയിലെത്തിയ സോണിയയ്ക്കൊപ്പം മകള്‍ പ്രിയങ്ക ഗാന്ധി വാദ്രയും ഉണ്ടായിരുന്നു.
സോണിയ വീട്ടിലുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു. ഓഗസ്റ്റ് രണ്ടിനാണ് സോണിയ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലാണ് സോണിയ ചികിത്സയിലായിരുന്നത്.
ഓഗസ്റ്റ് നാലാം തീയതിയാണ് സോണിയ ശസ്ത്രക്രിയക്കു വിധേയയായത്. സോണിയയുടെ അസുഖം എന്താണെന്ന് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളോ, പാര്‍ട്ടി നേതൃത്വമോ ഒരു വിവരവും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സോണിയയുടെ അഭാവത്തില്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ എ. കെ. ആന്റണി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരടങ്ങുന്ന സമിതിയായിരുന്നു പാര്‍ട്ടിക്കാര്യങ്ങള്‍ നോക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: