ശബരിമല: തിരുവോണ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.30ന് മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. ഇന്നു മുതല്‍ 11വരെ പൂജകളും ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടാകും.
എല്ലാ ദിവസവും സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ നടക്കും. ഇന്നലെ വൈകിട്ട് നടതുറന്നതിനു ശേഷം മേല്‍ശാന്തിയുടെ വക ഉത്രാട സദ്യക്കുളള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്ന് കളഭാഭിഷേകത്തോടെയാണ് ഉച്ചപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: