കൊച്ചി: പവന് 21,280 രൂപയിലെത്തി പുതിയ റെക്കാര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 200 രൂപ കുറഞ്ഞ് പവന് 21,080 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2635 രൂപയാണ്.
ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയെ ബാധിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിനു 1923 ഡോളര്‍ വരെ എത്തി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുപ്പിനു മുതിര്‍ന്നു. ഇതാണു വില ഇടിയാന്‍ കാരണം.
1873 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: