ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു. സ്ഫോടനത്തിന് ശേഷം ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.
ഭീകരാക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചിദംബരം അറിയിച്ചു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ദീര്‍ഘനാളായി ഭീകരര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണിത്. സ്ഫോടനത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നു ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: