ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ജയില്‍മാറ്റം. പുഴല്‍ ജയിലില്‍ കഴിയുകയായിരുന്ന നളിനിയെ വെല്ലൂര്‍ ജയിലിലേക്കാണു മാറ്റിയത്. ഇവിടെയാണ് നളിനിയുടെ ഭര്‍ത്താവും രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുമായ മുരുകനെ പാര്‍പ്പിച്ചിരിക്കുന്നത്.
ഒരു വര്‍ഷമായി ഭര്‍ത്താവിനെ കാണാനാകുന്നില്ലെന്ന നളിനിയുടെ പരാതിയെത്തുടര്‍ന്നാണ് ജയില്‍ മാറ്റം. വെല്ലൂര്‍ ജയിലില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് നളിനിയെ പുഴല്‍ ജയിലിലേക്കു മാറ്റിയത്. ജയില്‍ അധികൃതര്‍ പീഡിപ്പിക്കുന്നുവെന്ന നളിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
രാജീവ് ഗാന്ധിയുടെ കുടുംബം ഇടപെട്ടതിനെ തുടര്‍ന്നു നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. നളിനിയുടെ ആവശ്യാനുസരണമാണു മുന്‍പു മുരുകനെ വെല്ലൂരിലേക്കു മാറ്റിയത്. മുരുകന്റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി രണ്ടു മാസത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: