Categories: India

ഒറീസ്സ ഔദ്യോഗികമായി ‘ഒഡീഷ’യായി

Published by

ന്യൂദല്‍ഹി: ഒറീസ സംസ്ഥാനത്തെ ‘ഒഡീഷ’യെന്നും ഒറിയ ഭാഷ ‘ഒഡിയ’യെന്നുമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. പേര്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കും ബില്ലിനും പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി.

ഒറീസ സംസ്ഥാനത്തിന്റെ പേര്‌ മാറ്റുന്നത്‌ സംബന്ധിച്ച്‌ ലോക്സഭ ചെറിയ ഭേദഗതികള്‍ നടത്തുകയും 113-ാ‍ം ഭരണഘടനാ ഭേദഗതിയനുസരിച്ച്‌ രാജ്യസഭയും ബില്ലിന്‌ അംഗീകാരം നല്‍കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ ലോക്സഭ ഇത്‌ സംബന്ധിച്ച്‌ ബില്ല്‌ പാസ്സാക്കിയത്‌. തുടര്‍ന്ന്‌ രാജ്യസഭയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. മാര്‍ച്ച്‌ 24ന്‌ ബില്ലില്‍ ഭേദഗതികള്‍ വരുത്തി അതേദിവസം ലോക്സഭക്ക്‌ അയക്കുകയും ചെയ്തിരുന്നു. അതേസമയം ഭരണഘടനാ ഭേദഗതി ബില്ലിന്‌ 301 ലോക്സഭാംഗങ്ങളും വോട്ട്‌ ചെയ്തു. ഒറീസയുടെ ആഭ്യന്തരമന്ത്രി ജിതേന്ദ്രസിങ്ങ്‌ രണ്ട്‌ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലവതരണ സമയത്ത്‌ മറ്റുള്ള അംഗങ്ങള്‍ അംഗീകാരം നല്‍കി. അതിനുശേഷം ബില്ല്‌ പാസ്സാക്കി.

എന്നാല്‍ ഗുജറാത്തില്‍ ലോകായുക്തയുടെ നിയമനവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള എതിര്‍പ്പുകളെത്തുടര്‍ന്ന്‌ സഭാ സമ്മേളനം ഒരുദിവസത്തേക്ക്‌ നിര്‍ത്തിവെച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by