തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. പാറശാല ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സിന്റെ ഡ്രൈവറെയും ടെക്നീഷ്യനെയും എ.ടി. ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സമരം നടത്തുന്നത്.
മര്‍ദ്ദനമേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എയെ അറസ്റ്റ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എ.ടി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
അപകടത്തില്‍പ്പെട്ട രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സഹായം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അലംഭാവം കാട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. നിക്കെതിരായ രാഷ്ട്രീയ നീക്കമാണ് ആരോപണത്തിന് കാരണം. ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റെന്ന വാദം കള്ളമാണെന്നും എ.ടി.ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: