ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. എട്ടുപേരെ കാണാതായി. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയാല്‍ പ്രദേശത്ത് നിന്ന് ഡെറാഡൂണിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
കൊടും വളവ് തിരിയുന്നതിനിടെ ബസ് ടൊണ്സ് നദിയിലേക്ക് മറിയുകയായിരുന്നു. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: