ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘത്തില്‍പ്പെട്ട പ്രശാന്ത് ഭൂഷണെതിരെ അവകാശലംഘന നോട്ടീസ്. ജനപ്രതിനിധികള്‍ക്കെതിരായി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചുള്ള അവകാശ ലംഘന നോട്ടീസ് തനിക്ക് ലഭിച്ചതായി പ്രശാന്ത് ഭൂഷണ് പറഞ്ഞു.
നോട്ടീസിലെ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കുന്നതിന് എം.പിമാര്‍ പണം കൈപ്പറ്റുന്നുവെന്ന് ഒരു സ്വകാര്യ ചാനലിനോട് പ്രശാന്ത് ഭൂഷണ് പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 16 നകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും നോട്ടീസിന് മറുപടി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പൊതുജന താല്പര്യാര്ത്ഥം വസ്തുതകള്‍ തുറന്നു പറയുന്നത് എങ്ങനെയാണ് അവകാശ ലംഘനമാകുന്നത്. അങ്ങനെ സത്യം പുറത്ത് പറയുന്നത് അവകാശ ലംഘനമാണെങ്കില്‍ പാര്‍ലമെന്റിന്റെ അവകാശങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയം ആയെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി.
ഭൂഷണെ കൂടാതെ മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദിക്കും നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: