തിരുവനന്തപുരം: ഈ ഓണക്കാലത്ത് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന വിവിധ പ്ലാനുകള്‍ ലാന്‍ഡ്ലൈന്‍, മൊബെയില്‍, വൈമാക്സ്, WLL CDMA ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈനുകളില്‍ ഇന്ത്യയിലെവിടേയ്ക്കും ലോക്കല്‍/എസ്ടിഡി കോളുകള്‍ക്ക്, സെക്കന്റിന് ഒരുപൈസ നിരക്കാണ്. ബിഎസ്എന്‍എല്‍ മാവേലി പ്ലാനില്‍ മിനിറ്റിന് പത്ത് പൈസ നിരക്കില്‍ കേരളത്തിനുള്ളിലുള്ള അഞ്ച് നമ്പറുകളിലേക്ക് വിളിക്കാം. ഒരു ബിഎസ്എന്‍എല്‍ നമ്പറിലേക്കും മറ്റ് നാല് നമ്പറുകള്‍ ബിഎസ്എന്‍എല്‍ നമ്പര്‍ ഉള്‍പ്പെടെ ഏത് നെറ്റ്വര്ക്കിലേക്കുമാകാം. സൗജന്യമായി 1000 എസ്എംഎസും 50 രൂപയുടെ സംസാരസമയവും മാവേലി പ്ലാനിലുണ്ട്. 60 എംബി ഡാറ്റയും സൗജന്യമായി ലഭിക്കും.
WLL CDMA ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ കൈരളി പ്ലാനാണ് ഉള്ളത്. ഇതില്‍ എല്ലാ കോളുകള്‍ക്കും മിനിറ്റിന് 49 പൈസയാണ് നിരക്ക്. സൗജന്യമായി 300 എസ്എംഎസും 50 എംബി ഡേറ്റയും കൈരളി പ്ലാനിലുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് രാവിലെ 7 മുതല്‍ രാത്രി 11 വരെ 100 കെബിക്ക് അഞ്ച് പൈസയും രാത്രി 11 മുതല്‍ രാവിലെ 7 വരെ 100 കെബിക്ക് 2.5 പൈസ നിരക്കുമാണുള്ളത്.
ബിഎസ്എന്‍എല്ലിന്റെ ഓണക്കാല ആനുകൂല്യങ്ങളില്‍ ഒരുവര്‍ഷത്തെ കാലാവധിയുള്ള 3000 രൂപയുടെയും 4000 രൂപയുടെയും സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ വഴി യഥാക്രമം ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാത്ത ലോക്കല്‍ കോളുകളും എസ്ടിഡി കോളുകളും ചെയ്യാവുന്ന സൗകര്യവുമുണ്ട്. കൂടാതെ 300 രൂപയുടെയും 400 രൂപയുടെയും സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ ഉപയോഗിച്ച് ഒരുമാസത്തേക്ക് യഥാക്രമം ലോക്കല്‍ കോളുകളും എസ്ടിഡി കോളുകളും സൗജന്യമായി വിളിക്കാം.
ബിഎസ്എന്‍എല്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സര്‍വീസ്-വൈമാക്സിലുള്ള പുതിയ ബിസിനസ് പ്ലാന്‍ 850 ല്‍ 9ജിബി സൗജന്യ ഡൗണ്‍ലോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 512കെബിപിഎസ് വേഗതയുള്ള അണ്‍ലിമിറ്റഡ് ഹോം പ്ലാന്‍ 750 യും ബിഎസ്എന്‍എല്‍ വൈമാക്സിലൂടെ ലഭിക്കുന്നു. ബിഎസ്എന്‍എല്‍ വൈമാക്സില്‍ സര്‍ക്കാര്‍/പിഎസ്യു ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത സ്കീമുകളില്‍ 20 ശതമാനം ഡിസ്ക്കൗണ്ടുമുണ്ട്.
ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ മോഡം സ്വന്തമായുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് നാല് മാസത്തേക്ക് 500 എംബി സൗജന്യ ഡൗണ്‍ലോഡ് ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ കോംബോ പ്ലാനുകളായ 625, 750, 850, 900 (എഫ്എംസി) എന്നിവയില്‍ ഉപയോഗപ്പെടുത്താം. ഈ പ്ലാനുകളില്‍ മൂന്ന് മാസത്തേക്ക് 150 സൗജന്യ കോളുകള്‍ അധികമായി ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: