ന്യൂദല്‍ഹി: പ്രശസ്ത ബോളിവുഡ് നടന് അമീര്‍ ഖാന് അണ്ണാഹസാരയെ സന്ദര്‍ശിച്ചു. അഴിമതിയ്ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഹസാരെയുടെ സത്യഗ്രഹത്തിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് ദല്‍ഹിയിലെ രാം ലീല മൈതാനിയിലെത്തിയ അമീറിനൊപ്പം ത്രീ ഇഡിയറ്റ്സ് സിനിമയുടെ സംവിധായകന് രാജ്കുമാര് ഹിരാനിയുമുണ്ടായിരുന്നു. അഴിമതിക്കെതിരായ സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച അമീര്‍ സത്യാഗ്രഹികള്‍ക്കായി ഗാനാലാപനവും നടത്തി. ഹസാരെയെ സന്ദര്‍ശിച്ച് അദ്ദെഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തെ അനുമോദിക്കാനാണ് താനെത്തിയതെന്ന് അമീര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹസാരെ സംഘവുമായി അമീര്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
മറ്റു ബോളിവുഡ് സെലബ്രിറ്റികളെല്ലാം തങ്ങളുടെ പിന്തുണ ഒരു ട്വീറ്റിലൊതുക്കിയപ്പോള് അമീര്‍ നിരന്തരം അണ്ണാ ഹസാരെയുടെ സംഘവുമായി ബന്ധപ്പെട്ട് സമരത്തിന്റെ ഗതിവിഗതികള്‍ അന്വേഷിച്ചിരുന്നു. എംപിമാരുടെ വീടിനു മുന്നില്‍ സമരം നടത്തുകയെന്ന ആശയം ഹസാരെ ടീമിന് പകര്‍ന്ന് നല്‍കിയത് അമീര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: