സാന്റിയാഗോ: ജനറല്‍ ആഗസ്റ്റ് പിനോച്ചെറ്റ് ഭരിച്ചിരുന്ന 1970 ല്‍ തടവില്‍ മരണപ്പെട്ട ജന. ആല്‍ബര്‍ട്ടോ ബക്കലെറ്റിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചിലയിലെ ഒരു ജഡ്ജി സമ്മതിച്ചു. ജനറല്‍ ബക്കലെറ്റിനെ മിലിട്ടറി ഭരണകൂടം പീഡിപ്പിച്ചുകൊന്നതായി ആരോപിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണിത്. പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍സെയുടെ വിശ്വസ്തനായിരുന്ന ജനറല്‍ ബക്കലെറ്റിനെ 1973 ല്‍ ജനറല്‍ പിനോചെറ്റ് നടത്തിയ പട്ടാള വിപ്ലവത്തെ തുടര്‍ന്നാണ് ജയിലിലടച്ചത്. ബക്കലെറ്റിന്റെ പുത്രി മിഷേല്‍ 2006 ല്‍ ചിലിയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു.
ജനറല്‍ അഗസ്റ്റോ പിനോചെറ്റിന്റെ മിലിട്ടറി ഭരണത്തിന്റെ ഇരകളായവരുടെ ബന്ധുക്കളടങ്ങുന്ന ഒരു സംഘം ജനറല്‍ ബക്കലെറ്റ് മര്‍ദ്ദനം മൂലമാണോ മരിച്ചതെന്ന് അന്വേഷിക്കാന്‍ ജഡ്ജി കറോസയോട് ആവശ്യപ്പെടുകയായിരുന്നു. ജനറല്‍ ബക്കലെറ്റിനെ ആറുമാസം മിലിട്ടറി അക്കാദമിയില്‍ പാര്‍പ്പിക്കുകയും പിനോചെറ്റിന്റെ ഭരണത്തിന് മുമ്പ് താന്‍ നയിച്ച അതേ വ്യോമസേനാംഗങ്ങളെക്കൊണ്ട് പീഡിപ്പിക്കുകയുമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ശിക്ഷ അനുഭവിക്കവേ 1974 മാര്‍ച്ച് 12നാണ് അദ്ദേഹം മരണമടഞ്ഞത്. ഓസ്ട്രേലിയക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ആന്ജല ജെറിയയേയും മകള്‍ മിഷേലിനേയും ഭരണകൂടം തടവില്‍ പാര്‍പ്പിച്ച് ഉപദ്രവമേല്‍പ്പിച്ചു. 2006 മുതല്‍ 2010 വരെ ചിലിയുടെ പ്രസിഡന്റായിരുന്നു. മിഷേല്‍ ഐക്യരാഷ്ട്രസഭാ വനിതാ ഏജന്‍സിയെ നയിക്കുകയാണ്. മുന്‍ പ്രസിഡന്റ് അലന്‍സെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചതും ഇതേ ന്യായാധിപനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: