റെജി ദിവാകരന്
കോട്ടയം : കത്തുകൊടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തഹസീല്‍ദാര്‍ മറുപടി നല്‍കുന്നില്ലെന്ന് ജില്ലാ കളക്ടര്‍. വിവരാവകാശ പ്രവര്‍ത്തര്‍ കളക്ടര്ക്കുകൊടുത്ത കത്തിനുള്ള കളക്ടറുടെ മറുപടിയാണ് വിചിത്രമായത്. കോട്ടയം വില്ലേജില്‍ 95 നമ്പര്‍ ബ്ളോക്കില്‍ റീസര്‍വ്വേ മൂന്നില്‍പെട്ട7.24 ആര് സ്ഥലം കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിണ്റ്റെ രണ്ടാംനിലയിലുള്ള രണ്ടാംഘട്ട പണികള്‍ തുടങ്ങാത്തത് ഈ സ്ഥലത്തിന് റവന്യൂ ഡിപ്പാര്‍ട്ട്മെണ്റ്റില്‍ നിന്നും നഗരസഭയുടെ പേരില്‍ പോക്കുവരവ് ചെയ്തു നല്‍കാത്തതു കാരണമാണെന്നാണ് നഗരസഭ മറുപടി നല്‍കിയത്. കോട്ടയത്തെ വിവരാവകാശ സംഘടനയുടെ ജില്ലാ സെക്രട്ടറിക്കുള്ള കത്തിലാണ് നഗരസഭ ഇങ്ങനെ മറുപടി നല്‍കിയത്. നഗരസഭയുടെ പേരില്‍ പ്രസ്തുത സ്ഥലം പോക്കുവരവു ചെയ്തു നല്‍കുമെന്ന് കാണിച്ച് ഒരു പൊതുതാല്പര്യ അപേക്ഷ ജില്ലാ കളക്ടര്‍ക്ക് കൊടുത്തപ്പോഴാണ് വിചിത്രമായ മറുപടി കളക്ടറില്‍ നിന്നും വിവരാവകാശ സെക്രട്ടറിക്ക് ലഭിച്ചത്. കളക്ടറുടെ മറുപടി കത്തില്‍ അപേക്ഷകന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ തണ്റ്റെ ഓഫീസില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ 16-12-2009ല്‍ തഹസീല്‍ദാരോട് അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കത്തു നല്‍കിയിരുന്നുവെന്നാണ് കളക്ടര്‍ അപേക്ഷകന് മറുപടി നല്‍കിയത്. ഇതില്‍ നിന്നും2009 ല്‍ അന്വേഷിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കളക്ടര്‍ കത്തു നല്‍കിയിട്ടും 2011 ആയിട്ടും തഹസീല്‍ദാര്‍ കളക്ടര്‍ക്ക് മറുപടി നല്‍കിയില്ലെന്നും രണ്ടുവര്‍ഷമായി മറുപടി കിട്ടാതിരുന്നിട്ടും തഹസീല്‍ദാരോട് കാര്യമന്വേഷിക്കാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു. രണ്ടുവര്‍ഷമായിട്ടും കളക്ടറുടെ കത്തിണ്റ്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താതിരുന്ന തഹസീല്‍ദാരുടെ നടപടിയും സംശയം ജനിപ്പിക്കുന്നു. എന്തായാലും ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കുമെതിരെ കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയ്ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുതാര്യകേരളത്തിലൂടെ പരാതി നല്കി മേല്‍ നടപടികള്‍ക്കായി വിവരാവകാശ പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: