ന്യൂദല്‍ഹി: രാജ്യത്ത് അഴിമതി തടയാന്‍ ലോക്പാല്‍ കൊണ്ട് മാത്രം കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ലോക്പാല്‍ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നേരിടാന്‍ എളുപ്പവഴിയില്ല. അഴിമതി തുടച്ചു നീക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണം. ലോക്പാലിനെ തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ ഒരു ഭരണഘടനാ സ്ഥാപനം ആക്കുകയാണ് വേണ്ടത്. അണ്ണാ ഹസാരെയുടെ സമരം രാജ്യത്ത് അഴിമതി വിരുദ്ധ വികാരം വളര്‍ത്തിയിട്ടുണ്ട്. അതിന് അദ്ദേഹത്തോട് നന്ദി പറയുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഹസാരെ സമരം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും രാഹുലിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ലോക്സഭയില്‍ ബഹളം വച്ചു. രാഹുല്‍ ഗാന്ധിക്ക് ലോകസഭയില്‍ പ്രസ്താവന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: