തൃശൂര്‍: കേരള എന്‍ജിഒ അസോസിയേഷന് തൃശൂര്‍ ടൗണ്‍ബ്രാഞ്ച് 37-ാം വാര്‍ഷിക സമ്മേളനം കേരള സംസ്ഥാന പ്രസിഡണ്ട് കോട്ടാത്തല മോഹനന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് ബി.ബാബുരാജ്, പ്രതിനിധി സമ്മേളനവും , സംസ്ഥാന സെക്രട്ടറി എന്‍.കെ.ബെന്നി യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ഇ.കെ.അലിമുഹമ്മദ് മുഖ്യപ്രഭാഷണംവും ജില്ലാ സെക്രട്ടറി കെ.പി.ജോസ് സംഘടനാ ചര്‍ച്ചയും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി.കുര്യക്കോസ് ജനറല്‍ സെക്രട്ടറിയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എം.ഷൈന്‍, സി.ജെ.വില്‍സണ്‍, ബ്രാഞ്ചു സെക്രട്ടറി ടി.ജി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: