കോട്ടയം : നാഗമ്പടം ബസ്സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ ഇനിയും നീളും. നഗരസഭയിലെ ബജറ്റില്‍ തിരുനക്കര സ്റ്റാന്‍ഡിണ്റ്റെ നവീകരണം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു. നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വൈകുംതോറും ഇവിടം സാമൂഹ്യവിരുദ്ധര്‍ക്ക് സുരക്ഷിതമേഖലയാകുകയാണ്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവു വില്പനയും, പെണ്‍വാണിഭവും, പരസ്യമദ്യപാനവും, പിടിച്ചുപറിയും പതിവാകുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിണ്റ്റെ പണി തീരാത്ത ഒന്നാംനില മുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍റൂമും താഴെ പോലീസ് എയ്ഡ്പോസ്റ്റും ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധര്‍ക്ക് ഈ ബസ്സ്റ്റാന്‍ഡും പരിസരവും സുരഷിതമേഖലയാണ്. സ്റ്റാന്‍ഡും പരിസരവും കാടുമൂടിയും വെള്ളക്കെട്ട് നിറഞ്ഞതുമാണ്. രാത്രിയില്‍ മേഖലയെ സുരക്ഷിതമാക്കാന്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ കേടായ നിലയിലായിട്ട് നാളേറെയായി. റെയില്‍വേ സ്റ്റേഷനും നാഗമ്പടം സ്റ്റാന്‍ഡും തമ്മില്‍ യോജിപ്പിക്കാന്‍ ചോരുന്ന തരത്തിലുള്ള ഒരു അനധികൃത വഴിയും ഇവിടെയുണ്ട്. അന്യസംസ്ഥാന ക്രിമിനലുകള്‍ക്കും ഇവിടം ഇടത്താവളമാണ്. രാത്രി ൮ മണി കഴിയുന്നതോടെ സര്‍വ്വീസ് ബസ്സുകളുടെ സാന്നിധ്യവും ഇവിടെ ഇല്ലാതാകും. വെളിച്ചമില്ലാത്തതിനാല്‍ പിന്നീട് നേരം പുലരുവോളം ഇവിടം സാമൂഹ്യവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങും. ഇവിടുത്തെ സാഹചര്യങ്ങളാണ് ഇവര്‍ക്ക് ഇവിടെ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കാരണമായി തീരുന്നത്. ഈ സാഹചര്യങ്ങള്‍ ഇല്ലാതാകണമെങ്കില്‍ നാഗമ്പടം സ്റ്റാന്‍ഡും പരിസരവും നവീകരിക്കേണ്ടതുണ്ട്. ഇവിടുത്തെ കാടുകള്‍ വെട്ടിനീക്കി പരിസരം തെളിക്കുകയും വെള്ളക്കെട്ടുകൊണ്ട് വൃത്തിഹീനമായി തീര്‍ന്നയിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും രാത്രി സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന നശിപ്പിക്കപ്പെട്ട വൈദ്യുതി ലൈറ്റുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചേയ്യേണ്ടതുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടം പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറകാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. തിരുനക്കര പ്രൈവറ്റ്ബസ് സ്റ്റാന്‍ഡിനേക്കാള്‍ ഏറെ പ്രധാന്യം നാഗമ്പടം സ്റ്റാന്‍ഡിനാണുള്ളത്. തിരുനക്കരയില്‍ പ്രൈവറ്റ്ബസ്സുകള്‍ കയറിയിറങ്ങുന്നതേയുള്ളു. നാഗമ്പടം സ്റ്റാന്‍ഡില്‍ എല്ലായിടത്തേക്കും പോകുന്ന ബസ്സുകള്‍ സ്റ്റേ ചെയ്യുന്നയിടമാണ്. നാഗമ്പടം സ്റ്റാന്‍ഡിലാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ തിരക്കും ഏറെയുള്ളത്. ഈ പ്രധാന്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡും പരിസരവും നവീകരിക്കുകയും ഒപ്പം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും നഗരത്തിണ്റ്റെ വളര്‍ച്ചയുടെ ആവശ്യമാണ്. ഈ മാനദണ്ഡം കണക്കിലെടുക്കാതെ നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ വികസനത്തിനായി ഒന്നും ചെയ്യാതെ പോകുന്ന ബന്ധപ്പെട്ട അധികാരികളുടെ നടപടി വരും കാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: