തിരുവനന്തപുരം: അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നും സുസ്ലോണ്‍ കമ്പനിയെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക് ആദിവാസികള്‍ക്ക് നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍നിന്ന് ചേര്‍ന്ന യോഗത്തിന് ധാരണയായി.
ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. കൂടുതല്‍ പ്രദേശങ്ങളില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ലോണ്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ലാഭത്തില്‍ നിന്ന് ഒരു പങ്ക് പാട്ട ഭൂമി എന്ന നിലയ്ക്ക് ആദിവാസികള്‍ക്ക് നല്‍കും. ഇതിന് ആദിവാസികളുടെ അനുമതി ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
അട്ടപ്പാടിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കൈയേറ്റം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. അട്ടപ്പാടിയില്‍ കൂടുതല്‍ ഭൂമി കൈയേറിയെന്ന് ആരോപണമുണ്ടെങ്കില്‍ അതു സംബന്ധിച്ച രേഖകള്‍ കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടത്തറ വില്ലേജ് ഓഫിസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ മൂന്നു വില്ലെജുകളിലായി 645 ഏക്കര്‍ ഭൂമി കൈയേറിയെന്നാണു കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: