തിരുവനന്തപുരം: കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2600 രൂപയും. ആഗോള വിപണയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ഇവിടെയും വില കുറയാന്‍ ഇടയാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണത്തിന്റെ വില 20,000 കടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വില ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതോടെ കൂടുതല്‍ പേര് ലാഭമെടുപ്പിന് എത്തി. ഇത് വിപണിയെ കടുത്ത സമ്മര്‍ദ്ധത്തിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: