ട്രിപ്പോളി : മരണം വരെ പോരാടുമെന്ന് ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി പറഞ്ഞു. ഗദ്ദാഫി എവിടെയാണെന്ന് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് പ്രാദേശിക റേഡിയോയിലൂടെ ഗദ്ദാഫി പ്രഖ്യാപനം നടത്തിയത്.
വിമതര്‍ ട്രിപ്പോളിയയിലെ ഗദ്ദാഫിയുടെ താമസസ്ഥലം പിടിച്ചടക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുമ്പാണ് ഗദ്ദാഫിയുടെ ശബ്ദം റേഡിയോയില്‍ മുഴങ്ങിയത്. രക്തസാക്ഷിത്വം അല്ലെങ്കില്‍ മരണം വരെ പോരാട്ടം എന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ വക്താവുമായുള്ള സംഭാഷണവും റേഡിയോയില്‍ പ്രക്ഷേപണം ചെയ്തൂ.
എത്ര നാള് വേണമെങ്കിലും യുദ്ധം തുടരാന്‍ സര്‍ക്കാരിന് കഴിയുമെന്നും ആറായിരം സൈനികര്‍ സഹായത്തിനെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഗദ്ദാഫി പിന്മാറിയാല് രാജ്യം വെണ്ണീറാകുമെന്ന മുന്നറിയിപ്പും ഉണ്ടായി. വിമതര്‍ പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന ട്രിപ്പോളിയയില്‍ ഇപ്പോഴും സര്‍ക്കാര്‍ സൈന്യം ചെറുത്ത് നില്‍പ്പ് തുടരുകയാണ്.
ബംഗാസി ആസ്ഥാനമാക്കിയ വിമതര്‍ ട്രിപ്പോളിയയിലേക്ക് പോകാന്‍ തയാറെടുക്കുകയാണ്. അതേസമയം വിമത പ്രതിനിധികള്‍ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറെടുത്ത് കഴിഞ്ഞു. ലിബിയയുടെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: