വാഷിംഗ്ടണ്‍: ലൈംഗിക പീഡന കേസില്‍ ഐ.എം.എഫ് മുന്‍ മേധാവി ഡൊമിനിക് സ്ട്രോസ്കാനെ കുറ്റവിമുക്തനാക്കി. മാന്‍ഹാട്ടനിലെ കോടതിയാണ് കാനെതിരായ ആരോപണങ്ങള്‍ തള്ളിയത്. ഹോട്ടല്‍ ജീവനക്കാരിയായ നഫീസത്തു ഡിയലോ നല്കിയ ലൈംഗിക പീഡന കേസില്‍ ഇക്കഴിഞ്ഞ മെയ് 14നാണ് ഡോമിനിക് സ്ട്രൊസ് കാന്‍ അറസ്റ്റിലായത്.
മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലില്‍ അപമാനകരമായ ലൈംഗിക പീഡനത്തിന് ഇരയായി എന്നായിരുന്നു പരാതി. കേസിനെ തുടര്‍ന്ന് ഐ.എം.എഫ് മേധാവി സ്ഥാനം രാജി വച്ച കാന്‍ മാസങ്ങളോളം തടവില്‍ കഴിഞ്ഞു. വരുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്നു.
തുടരന്വേഷണത്തില്‍ പരാതിക്കാരിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും മറ്റ് ലക്ഷ്യങ്ങള്‍ വച്ച് ഇത്തരം പരാതികള്‍ ഇവര്‍ മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും തെളിഞ്ഞത്. സ്ട്രോസ് കാനെതിരെ സാമ്പത്തിക ലാഭം ഉദ്ദേശിച്ചാണ് നഫീസ രംഗത്ത് വന്നതെന്നും പ്രോസിക്യുഷന് കണ്ടെത്തി. നഫീസയുടെ മൊഴികള്‍ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ പ്രോസിക്യൂട്ടര്‍മാര്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തന്നെ കുറ്റവിമുക്തനാക്കിയെന്ന വിധി കേട്ട സ്ട്രോസ് കാന്‍ തന്നെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ വരുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: