ചേര്‍പ്പ്: പാമൊലിന്‍ കേസി ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍പ്പ് മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഗ്രൂപ്പുതി രിഞ്ഞ് പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പാര്‍ട്ടിയി ല്‍ നിന്നും പുറത്താക്കപ്പെട്ട ചേര്‍പ്പ് ലോക്കല്‍ സെക്രട്ടറി പി.വി. സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനമാണ് പൊലീസ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ തടഞ്ഞത്. ഔദ്യോഗിക പക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ താ യംകുളങ്ങരയില് നിന്നും പ്രകടനത്തോടെ പ്രവര് ത്തകര് മിനി സിവില്‍ സ്റ്റേഷനുമുന്നി ല്‍ ധര്‍ണ നടത്തി. ധര്‍ണ മുന്‍മന്ത്രി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിവാസന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: