ആലുവ: സമഗ്രമായ ന്യൂനപക്ഷമാണ് എന്നും സാമൂഹ്യപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ടുള്ളതെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു. ആലുവ വൈഎംസിഎയില്‍ ചേര്‍ന്ന ബിജെപി മേഖലപഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയസ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും 10 ശതമാനത്തോളം വരുന്ന സക്രിയ ന്യൂനപക്ഷത്തിന്റെ പങ്കാളിത്തമാണ് പരിവര്‍ത്തനം ഉറപ്പാക്കിയത്. അണ്ണാഹസാരെയുടെ സമരത്തിനും അത്തരത്തിലുള്ള പരിവര്‍ത്തനം ഉണ്ടാകും. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുത്തിയത് കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.എന്‍.രാധകൃഷ്ണന്, പി.രാഘവന്, കെ.എസ്.രാജ്മോഹന്‍, എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, വെള്ളിയാകുളം പരമേശ്വരന്, ഏറ്റുമാന്നൂര്‍ രാധാകൃഷ്ണന്, പി.വി.സാനു എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.മോഹന്‍ദാസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളിധരന്, വക്താവ് ജോര്‍ജ്ജ് കുര്യന് എന്നിവര്‍ ക്ലാസ്സെടുത്തു. ഇന്നുരാവിലെ സാംസ്ക്കാരികദേശീയതയെക്കുറിച്ച് ആര്‍എസ്എസ് സഹബൗദ്ധിക് പ്രമുഖ് ആര്.ഹരി,കെ.പി.ശ്രീശന്, എം.ടി.രമേശ്, അഡ്വ.വി.ബി.സിനു എന്നിവര്‍ ക്ലാസ്സെടുക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശിബിരം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: