Categories: Ernakulam

സൂപ്പര്‍സ്പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ്‌

Published by

കാലടി: സൂപ്പര്‍സെപാഷിലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സുപ്പര്‍സ്പെഷ്യാലിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ഹൃദയപൂര്‍വ്വം ഞാറാഴ്ച രാവിലെ 9.30 മുതല്‍ കാഞ്ഞൂര്‍ പാറപ്പുറം സെന്റ്‌ ജോര്‍ജ്‌ പള്ളി ഹാളില്‍ നടക്കും. മാഞ്ഞാലി ശ്രീനാരായണ മെഡിക്കല്‍ കോളേജ്‌ അസോസിയേറ്റ്‌ പ്രോഫസറും കാലടി ഹോളിഫാമിലി ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌ ജനറല്‍ ഫിസിഷ്യനുമായ ഡോ. ഡെന്നി ദേവസ്സിക്കുട്ടിയാണ്‌ ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ലാബോറട്ടറി പരിശോധനകള്‍, ഇ.സി.ജി., മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കുന്നു. തുടര്‍ചികിത്സ ആവശ്യമായ രോഗികള്‍ക്ക്‌ സൗജന്യ നിരക്കില്‍ ആന്‍ജിയോ പ്ലാസ്റ്റി, പീഡിയാക്ക്‌ സര്‍ജറി, പ്രമേഹ ചികിത്സ, സന്ധി മാറ്റി വെക്കല്‍ ശസ്ത്രക്രിയ, ഗ്യാസ്ട്രോ സര്‍ജറി തുടങ്ങിയ ചിലവേറിയ ചികിത്സക്കായി സൗകര്യം എര്‍പ്പെടുത്തുന്നു.

സെപെഷ്യാലിറ്റി ഡോക്ടര്‍മാരായ കാര്‍ഡിയോളജിസ്റ്റ്‌ ഡോ.രുപേഷ്‌ ജോര്‍ജ്‌, ന്യുറോസര്‍ജന്‍ ഡോ.ബാലു മോഹന്‍, ഗ്യാസ്ട്രോ സര്‍ജന്‍ ഡോ.ബൈജു കുണ്ടില്‍, യൂറോളജി സര്‍ജന്‍ ഡോ.ജോജു വര്‍ഗ്ഗീസ്‌ അകേക്കര, ജനറല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ.ആത്മാറാം, പീഡിയാട്രീഷ്യന്മാരായ ഡോ.ലതിക നായര്‍, ഡോ.നജീബ്‌ ഉമ്മര്‍, പിഡിയാട്രിക്ക്‌ സര്‍ജന്‍ ഡോ.ജിയോ തരകന്‍, ലാപ്രോസ്ക്കോപ്പിക്ക്‌ സര്‍ജന്‍ ഡോ.ജോബി അബ്രഹാം, ജനറല്‍ സര്‍ജന്‍ ഡോ.ജെഫ്രി ജോണ്‍, സൈക്യാട്രിസ്റ്റ്മാരായ ഡോ.ടി.പി.സുമാഷ്‌, ഡോ.അനൂപ്‌ വിന്‍സന്റ്‌, അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ഫൈസല്‍ കരീം, ഗൈനോകോളജിസ്റ്റ്കളായ ഡോ.പിഡി.മുരളീമാധവന്‍, ഡോ.മീര സുമേഷ്‌, ദന്തല്‍ സര്‍ജന്മാരായ ടി.എച്ച്‌.സിജു, ഫ്രില്ലി ഡെന്നി എന്നിവര്‍ ഉള്‍പ്പെടുന്ന 28ല്‍ പരം ഡോക്ടര്‍മാരാണ്‌ രോഗികളെ പരിശോധിക്കാനായി എത്തിചേരുന്നത്‌.

പാറപ്പുറം സെന്റെ ജോര്‍ജ്‌ പള്ളിയുടെയും കാലടി ഹോളി ഫാമിലി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത പ്രസിഡണ്ട്‌ മിനി വര്‍ഗ്ഗീസ്‌ ഉല്‍ഘാടനം ചെയ്യും. കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.ബി.സാബു ആശംസയര്‍പ്പിക്കും. ഇടവക വികാരി ഫാ.തോമസ്‌ നങ്ങേലിമാലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വിശദ വിവരങ്ങള്‍ക്ക്‌ ക്യാമ്പ്‌ കോ-ഓര്‍ഡിനേറ്ററായ ജോ.ഡെന്നി ദേവസ്സിക്കുട്ടിയുമായി മൊബെയില്‍-9388429103 ബന്ധപ്പെടണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by