മൂവാറ്റുപുഴ: ആറൂരില്‍ പാറമടയോട് ചേര്‍ന്നുള്ള സ്ഥലത്ത് സിഎസ്ഐ സഭക്കാര് കുരിശടിയും ചാപ്പലും പണിയുവാന്‍ ശ്രമിച്ചതാണ് മൂവാറ്റുപുഴ മുന്‍സിഫ് എല്‍സമ്മ ജോസ്ഫ് തടഞ്ഞു. പള്ളിപറമ്പില്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ഈ സ്ഥലം സിഎസ്ഐ പള്ളിക്കാരുടേതല്ലന്നും, സിഎംഎസ് സഭയുടേതായിരുന്നെന്നും ഈ സഭയുടെ മുന്‍ മെത്രാനായിരുന്ന ഫാ. മാണിയില്‍ നിന്നും തന്റെ പിതാമഹന് കൈവശം കിട്ടിയ ഭൂമിയാണ് ഇതെന്നും അവകാശപ്പെട്ടാണ് മാത്യു കോടതിയെ സമീപച്ചത്. സിഎംഎസ് സഭ വിഭജിച്ച് രണ്ടായെങ്കിലും ഈ സ്ഥലം സിഎസ്ഐക്ക് വിട്ട് നല്‍കിയില്ലെന്നും ഇപ്പോഴും തന്റെ കൈശത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് അനുകൂല വിധി നേടിയത്.
ഈ സ്ഥലം മുമ്പ് സിഎസ്ഐപള്ളി ഇരുന്ന സ്ഥലമാണെന്നും ഇത് പള്ളിയുടെ സെമിത്തേരി ആയിരുന്നെന്നും അതിനാല്‍ അവിടെ ചാപ്പല്‍ പണിയണമെന്നും ആവശ്യപ്പെട്ട് പള്ളി അധികൃതരും ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ പ്രാഥമിക വാദം കേള്‍ക്കെയാണ് ഈ ഉത്തരവ്. ഉത്തരവ് പ്രകാരം സിഎസ്ഐ സഭ ഈ സ്ഥലത്ത് കുരിശ് സ്ഥാപിക്കുന്നതും, ചാപ്പല്‍ പണിയുന്നതും കോടതി തടഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: