തൃശൂര്‍: നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ നിരപരാധികളായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തുവെന്ന് ആരോപിച്ച് തൃശൂര്‍ ജില്ലയിലെ വാണിജ്യ നികുതി ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു. ഇതോടെ വാണിജ്യ നികുതി ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
മണി ചെയിന്‍ തട്ടിപ്പ നടത്തിയ നാനോ എക്സല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലിയ വാങ്ങിയതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാനായി ഒന്നരകോടി രൂപ വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ജയനന്ദകുമാര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച നികുതി സെക്രട്ടറി വി.പി ജോയിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. നാനോ എക്സല്‍ കമ്പനിയില്‍ നടന്ന റെയ്ഡില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തിരുന്നു. ജയനന്ദകുമാറിനെതിരെ പോലീസില്‍ മൊഴി നല്കിയ ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്.
കൈക്കൂലി പണം കൊണ്ടുപോയത് വാണിജ്യ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ വാഹനത്തിലാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനം പോലീസ് പിന്നീട് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: