കാണക്കാരി: കൃഷ്ണ വര്‍ണ്ണം മായും മുമ്പേ ഭഗവത്പദം പൂകിയ പ്രജീഷ് പ്രസാദിന് കണ്ണിരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. ശ്രീകൃഷ്ണജയന്തിദിനത്തോടനുബന്ധിച്ച് നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത് മടങ്ങിയ കുട്ടിക ള്ക്കിടയിലേക്കു ബൈക്ക് പാഞ്ഞുകയറി മരിച്ച ഏഴു വയസ്സുകാരന് പ്രജീഷ് പ്രസാദിന് ദേശത്തിണ്റ്റെ കണ്ണിരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ഞായറാഴ്ച രാത്രി കാണക്കാരി ആശൂപത്രി പടിക്കലാണ് അപകടം. മദ്യപന്മാര് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ശോഭായാത്രകഴിഞ്ഞ് നടന്നു പോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മരിച്ച പ്രജീഷിണ്റ്റെ വീടിന് നൂറുമീറ്റര്‍ അകലെവച്ചാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ച പ്രജീഷ് രാത്രി മരിച്ചു. പ്രിജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആശാനിലയത്തില്‍ ശ്രീദേവിയുടെ മകന് അഖില്‍ അശ്വിനും (ഒന്‍പത്) പരുക്കേറ്റു. സാരമായ പരുക്കുകള്‍ പറ്റിയ അഖില്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു പ്രിജീഷിണ്റ്റെ സഹോദരങ്ങളായ പ്രവീണയും പ്രതീഷും ഉള്‍പ്പെടെ കുട്ടികളും കൂടെ ഉണ്ടായിരുന്നു. പ്രജീഷ്. കാണക്കാരി മഴുവനാല്‍ കുന്നില്‍ വീട്ടില്‍ പ്രസാദിണ്റ്റെ മകനാണ് മരിച്ച പ്രിജീഷ് പ്രസാദ് (അച്ചു ൭) കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. പ്രജീഷിണ്റ്റെ മൃതദ്ദേഹം ഇന്നലെ രാവിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. പിന്നിട് ഉച്ചയ്ക്ക രണ്ടുമണിക്ക് മൃതദ്ദേഹം കുട്ടി പഠിക്കുന്ന കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കുളില് പൊതു ദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് പൊതുജനങ്ങളും സഹപാഠികളും ബാലഗോകുലം പ്രവര്‍ത്തകരും പ്രജീഷിന് അന്ത്യോപചാരം അര്‍പ്പിച്ചു. ശോഭായാത്രയില്‍ കണ്ണനായി വേഷമിട്ട തങ്ങളുടെ എല്ലാമെല്ലാമായ പ്രജീഷിനെ കാണാനെത്തിയ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടിയാണ് മൃതദ്ദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്. പ്രിജീഷിനൊപ്പം ഉണ്ടായിരുന്ന അഖില്‍ അശ്വിനും (ഒന്‍പത്) സാരായ പരുക്കുണ്ട്. . കുട്ടികളായതിനാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അവിടെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കാതെ കുട്ടികളുടെ ആശുപത്രിയിലേക്ക് വിട്ടത് സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. പ്രജീഷ് പ്രസാദിണ്റ്റെ ദേവവിയോഗത്തില്‍ ബാലഗോകുലം ജില്ലസമിതി അനുശോചിച്ചു. അനുശോചന യോഗത്തില്‍ സംസ്ഥാന കാര്യകര്‍ത്താക്കളായ പ്രൊഫ. സി.എന്‍. പുരുഷോത്തമന്, കെ.എന്‍. സജികുമാര്‍, മേഖലാ കാര്യകാര്ത്താക്കളായ ജി മോഹനചന്ദ്രന്, പി.സി. ഗിരീഷ്കുമാര്‍, ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി, എം.ബി. ജയന് തുടങ്ങിയവര്‍ സംസാരിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: