ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്മോഹന് റെഡ്ഡിയെ അനുകൂലിക്കുന്ന ഇരുപത്തിയാറ് എംഎല്‍എമാര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. ഇതോടെ ആന്ധ്രയിലെ കോണ്‍ഗ്രസ് ഭരണകൂടമൊന്നാകെ കനത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ജഗനെതിരായ എഫ്ഐആറില്‍ ഇദ്ദേഹത്തിന്റെ പിതാവും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ കൂട്ട രാജി സമര്‍പ്പിച്ചത്. ഇരുപത്തിനാല് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് തെലുങ്കുദേശം എംഎല്‍എമാരുമാണ് രാജിവെച്ചത്.
നിയമസഭാ സെക്രട്ടറി എസ്.രാജ സാദരം മുമ്പാകെയാണ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത്. ഇതോടൊപ്പം ഏഴോളം എംഎല്‍എമാരെ അയോഗ്യരാക്കണമെന്നുള്ള ഹര്‍ജികളും പരിഗണനയിലുണ്ട്. എന്നാല്‍ ജഗന് അനുഭാവികളായ തെലുങ്കാന മേഖലയില്‍നിന്നുള്ള എംഎല്‍എമാര്‍ക്ക് രാജി സമര്‍പ്പിക്കാനായില്ല. തെലുങ്കാന പ്രശ്നവുമായി ബന്ധപ്പെട്ട് ഇവര്‍ നല്കിയ ജാമ്യഹര്‍ജികള്‍ പരിഗണനയിലാണെന്നതാണ് ഇതിന് കാരണം. എന്നാല്‍ ജഗന്റെ മാതാവും വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ ഏക എംഎല്‍എയുമായ വിജയലക്ഷ്മി രാജി സമര്‍പ്പിച്ചിട്ടില്ല.
ജഗന്മോഹനെതിരായ പരാതിയില്‍ അദ്ദേഹത്തിന്റെ പിതാവായ രാജശേഖര റെഡ്ഡിയുടെ പേരുള്‍പ്പെടുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആന്ധ്രയില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ നേതാവിനെ കരിതേക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമത്തില്‍ പങ്കാളികളാകാന്‍ കഴിയില്ലെന്നും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു. എംഎല്‍എമാരുടെ കൂട്ട രാജിയെത്തുടര്‍ന്ന് ആന്ധ്രയില്‍ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. തെലുങ്കാന പ്രശ്നത്തിന് പുറമേ ജഗന് വിഷയവും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ജഗനെതിരെ, കള്ളപ്പണം സംബന്ധിച്ച കേസുകളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: