Categories: Thrissur

കൊട്ടേക്കാട്‌ പള്ളിയില്‍ ഇടവകാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു

Published by

തൃശൂര്‍ : കൊട്ടേക്കാട്‌ പള്ളിയില്‍ ഇടവകാംഗങ്ങള്‍ ഏറ്റുമുട്ടിയതിന്‌ പിന്നാലെ പള്ളി പരിസരത്ത്‌ വീണ്ടും സംഘര്‍ഷം. ഇന്നലെയാണ്‌ വികാരിക്കെതിരെ വിശ്വാസി കളുടെ പ്രതിഷേധം നിലനില്‍ക്കുന്ന കൊട്ടേക്കാട്‌ ഫൊറോന പള്ളിയില്‍ ഇടവകാംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌.

കുര്‍ബ്ബാനയ്‌ക്കിടയില്‍ വിശ്വാസികളെ വികാരി ആക്ഷേപിച്ചതാണ്‌ ഇടവകാംഗങ്ങള്‍ ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌. ഏറ്റുമുട്ടലില്‍ പത്തോളം പേര്‍ക്ക്‌ പരിക്കേ റ്റിരുന്നു. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ കുര്‍ബ്ബാന അലങ്കോലപ്പെട്ടു. ഇതിനിടയില്‍ ഒരു വിഭാഗം വികാരിക്ക്‌ നേരെ തിരിഞ്ഞുവെങ്കിലും മറ്റുള്ളവര്‍ സംയോജിതമായി ഇടപെട്ട്‌ വികാരിയെ സുരക്ഷിതമായി മാറ്റി. ചേരിതിരിഞ്ഞ്‌ സംഘര്‍ഷവും പോര്‍വിളിയുമായതിനെ തുടര്‍ന്ന്‌ പിന്നീട്‌ പോലീസെത്തിയാണ്‌ ശാന്തമാക്കിയത്‌. നേരത്തെ ഇടവക വികാരി ഫാ. ഫ്രാന്‍സീസ്‌ മുട്ടത്തിനെതിരെ വിശ്വാസികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
വികാരിക്ക്‌ ചേര്‍ന്ന വിധമല്ല ഫ്രാന്‍സീസ്‌ മുട്ടത്തിന്റെ പെരുമാറ്റമെന്നും, വീടുകളില്‍ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നുവെന്നും, കുടുംബ കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച്‌ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പിന്‌ പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച്‌ നോക്കുക പോലും ചെയ്തില്ലെന്ന്‌ വിശ്വാസികള്‍ ആരോപിക്കുന്നു. പകലില്‍ സംഘര്‍ഷമുണ്ടായതിന്‌ പിന്നാലെ രാത്രിയിലാണ്‌ വീണ്ടും ഒരു സംഘമെത്തി പള്ളിയില്‍ പോര്‍വിളി മുഴക്കിയത്‌. പ്രദേശത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts