മാറാട് സംഭവം വീണ്ടും വാര്‍ത്തയാവുകയാണ്. കടല്‍തീരത്തു ചിതറിത്തെറിച്ച പാവപ്പെട്ട ഹിന്ദുവിന്റെ ചുടുരക്തം ഒരിക്കലും മായാതെ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എട്ടുവര്‍ഷം പിന്നിടുകയാണ്. ഇസ്ലാമിക മതഭീകരതയുടെ ഇരകളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഹിന്ദുവിശ്വാസ സംഹിതകള്‍ക്ക് തന്നെയാണെന്ന വസ്തുതകള്‍ക്ക് അടിവരയിടുന്ന നിരവധി സംഭവങ്ങള്‍ ജിഹാദായും ലൗജിഹാദായും ഇന്നും സജീവത പുലര്‍ത്തുന്നു. ഇന്ന് ലോക സമാധാനത്തിനും ജനാധിപത്യ സംവിധാനങ്ങള്‍ക്കും തന്നെ കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ദിനംപ്രതി നിരപരാധികളുടെ ജീവനെടുക്കുന്ന മതമൗലികവാദം മതകീയ ഐക്യത്തിന്റെ വിളനിലമായ കേരളത്തിലും സ്വൈരജീവിതത്തിന് കടുത്ത വിഘാതം സൃഷ്ടിക്കുകയാണ്.
മാറാട് സംഭവം ആത്മാഭിമാനമുള്ള ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ കൊലയാളികള്‍ക്കൊപ്പം അന്ന് തോള്ചേര്ന്നവര് സമാധാനപ്രാവുകളായി രംഗത്തുവരുമ്പോള്‍ മറന്നുകൂടാത്ത ഒരു വസ്തുതയുണ്ട്. ജിഹാദികളുടെ വെട്ടേറ്റ് പിളര്‍ന്ന നെഞ്ചിലെ ചോരയുണക്കാന് പാടുപെടുമ്പോഴും സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍; അവരുടെ ആത്മസംയമനം ഒന്നുകൊണ്ടുമാത്രമായിരുന്നു സമാധാനം പുലര്‍ന്നത്. ലീഗ് നേതൃത്വം തന്നെ അത് സമ്മതിച്ചതാണ്. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞതിങ്ങനെ. “മാറാട് പ്രശ്നം പരിഹരിക്കുന്നതില്‍ വിശാലവീക്ഷണത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്ത ഹൈന്ദവ സംഘടനകളുടെ പങ്ക് ശ്ലാഘനീയമാണ്”
2003 മെയ് 2 ന് മാറാട് നടന്ന ഭീകരാക്രമണത്തെ നിസ്സാരവല്ക്കരിക്കുന്നവരില് മുന്‍നിരയിലുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും കെ.മുരളീധരനുമായിരുന്നു. കേവലം ഒരു വ്യക്തിയുടെ പ്രതികാരനടപടിയാണ് ഇതിന്റെ പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ ഇവരെല്ലാം ശ്രമിച്ചത്. മാറാട് ജുമാ മസ്ജിദിലെ മയ്യത്തുകട്ടിലിലും തൂണുകള്ക്കുള്ളില്പോലും ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കപ്പെട്ടിരുന്നു എന്നിരിക്കെ പ്രദേശവാസികളായ ഏതാനുംപേരുടെ ചെയ്തികള്‍ എന്നുപറയുന്നതിലെ യുക്തിരാഹിത്യം പകല്‍പോലെ വ്യക്തമായിരുന്നു. മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ എങ്ങനെ പള്ളിയില്‍ ആയുധങ്ങള്‍ സംഭരിക്കപ്പെട്ടു എന്ന ചോദ്യത്തിനും ഇതുവരെ വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല.
മുസ്ലീംലീഗ് നേതാക്കളുടെ പങ്കും തോമസ് പി.ജോസഫ് തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കലാപത്തിനുവേണ്ട പണവും മറ്റ് ഒത്താശകളും നല്കി എഫ്എം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹിലാല്‍ മുഹമ്മദ് എന്ന ഗള്ഫുവ്യവസായിക്ക് ആന്റണി മന്ത്രിസഭയിലെ രണ്ടുമന്ത്രിമാരുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നതായി പ്രമുഖ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായ ഭയമാണോ സിബിഐ അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ട് ചോദിക്കുകയുണ്ടായി. മന്ത്രിതലത്തില്‍ മാത്രമല്ല ചന്ദ്രദാസ് എന്ന ജഡ്ജിയുമായുള്ള ഈ വ്യവസായിയുടെ വഴിവിട്ട ബന്ധവും പൊതുസമൂഹത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
മാറാട് വിഷയസംബന്ധിയായി ലീഗ് നേതൃത്വം പുലര്‍ത്തിയ നിഗൂഢമൗനവും പ്രവര്‍ത്തനങ്ങളും സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വതലത്തിലുള്ള പങ്ക് വെളിപ്പെടുമെന്ന ഭയം തന്നെയാവണം ഇന്നും സിബിഐ അന്വേഷണം എന്ന നിഷ്പക്ഷമതികളുടെ നിരന്തര ആവശ്യം അവഗണിക്കപ്പെടാനുള്ള കാരണവും.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണി തന്നെ ഒരവസരത്തില്‍ ഇക്കാര്യം തുറന്നടിക്കുകയുണ്ടായി. അദ്ദേഹം നടത്തിയ ‘ന്യൂനപക്ഷ വിരുദ്ധ’ പ്രസ്താവനയുടെ ഫലമായാണ് 2003 ലെ എറണാകുളം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതെന്ന് കുഞ്ഞാലിക്കുട്ടിയും ഇ.അഹമ്മദും 2003 സെപ്തംബര്‍ 30 ന് നടത്തിയ പരസ്യപ്രസ്താവനയോട് അദ്ദേഹംരൂക്ഷമായിത്തന്നെ പ്രതികരിക്കുകയുണ്ടായി. “നിങ്ങളുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടിയാണ് മാറാട് പ്രശ്നപരിഹാരം ഇത്രനാള്‍ നീട്ടിക്കൊണ്ടുപോയത്.അവസാനം നിങ്ങള്‍തന്നെ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. (മലയാളം വാരിക 2003 സെപ്തംബര്‍ 10)
മറ്റൊരു പ്രധാനകാര്യം കൂട്ടക്കുരുതി നടത്തിയ പ്രതികള്‍ ചോരപുരണ്ട കൈകാലുകള്‍ കഴുകാതെ തന്നെ മാറാട് ജുമാമസ്ജിദില്‍ കയറി ഒളിക്കുകയുണ്ടായി. പിന്നീട് പോലീസെത്തിയപ്പോള്‍ മുസ്ലീം സ്ത്രീകളെ പള്ളിക്കു ചുറ്റും നിറുത്തി പോലീസിനെ തടയാനും ശ്രമിക്കുകയുണ്ടായി. അങ്ങനെ പൂട്ടിയിട്ട പള്ളി ഇ.അഹമ്മദിന്റെ നേതൃത്വത്തില്‍ തുറന്ന് ചോരപ്പാടുകള്‍ കഴുകിവൃത്തിയാക്കി അവിടെ പ്രാര്‍ത്ഥന(?)നടത്തുകയുണ്ടായി. അങ്ങനെ സുപ്രധാനമായ നിരവധി തെളിവുകളാണ് അന്ന് ലീഗ് നേതാക്കളാല്‍ തേച്ചുമായ്ക്കപ്പെട്ടത്.
മാറാട് പള്ളിയിലും പരിസരത്തും ആയുധങ്ങള്‍ ശേഖരിക്കപ്പെട്ട സംഭവത്തെ ലീഗ് നേതൃത്വം യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നിഷേധിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അതെല്ലാം പ്രചരണങ്ങളാണ്. അതിന് യാതൊരു തെളിവുമില്ല’ എന്നുപറഞ്ഞത് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന സാക്ഷാല്‍ ബനാത്ത്വാലയായിരുന്നു. (ഇന്ത്യാ ടുഡേ 2003 ജൂലൈ 16)
രാഷ്ട്രീയ നേതൃത്വത്തോടൊപ്പം തന്നെ ഉദ്യോഗസ്ഥവൃന്ദങ്ങളും ഈ കൃത്യത്തില്‍ പങ്കെടുത്തിരുന്നതായി കാണാം. കോഴിക്കോട് കളക്ടര്‍ ആയിരുന്ന സൂരജ്, ഡിഐജി അബ്ദുള്‍ കരീം എന്നിവര്‍ മാറാട് നാടകത്തിലെ പ്രധാന വേഷങ്ങള്‍ ഭംഗിയായി അഭിനയിച്ചവരായിരുന്നു. ഇതില്‍ സൂരജ് പ്രശ്നത്തെ ലഘൂകരിക്കാനും ദിശതെറ്റിക്കാനും ശ്രമിച്ചിരുന്നതിന് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ പ്രധാന തെളിവാണ്. “എന്റെ ജാതി (മതം എന്നുവായിക്കുക) മനനസ്സിലാക്കിയാണ് ആരോപണങ്ങള്‍ മെനയുന്നത്. എനിക്കെതിരെ ചുവരെഴുത്തുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു വ്യക്തിയുടെ പ്രതികാര വാഞ്ഛയാണ് മാറാട് നടന്നത്. സ്വന്തം നിലയിലുള്ള പ്രതികാര നടപടി.” (മലയാളം വാരിക 2003 മെയ് 23)
പോപ്പുലര്‍ ഫ്രണ്ടെന്ന ഭീകരഗ്രൂപ്പുമായി ലീഗിലെ പ്രബല വിഭാഗം തുടരുന്ന ബാന്ധവത്തിന്റെ ചിത്രം പലപ്പോഴും അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യഭിചാരത്തിന് കടുത്ത ശിക്ഷയും വകുപ്പുമൊക്കെ പറയുന്ന ഈ ലാദനിസ്റ്റുകള് കുഞ്ഞാലിക്കുട്ടിയുടെ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മൗനം പാലിച്ചതുതന്നെ പ്രധാന തെളിവ്. മറ്റൊന്ന് നബിനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയവര് പെണ്വാണിഭക്കേസിനോടനുബന്ധിച്ച്, പ്രവാചകനും ഇതുപോലെ പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് നബിയും താനും തുല്യനാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ഈ ലീഗ് നേതാവിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്. വിവാദമായ അരിക്കേസിലെ പ്രതികളായ അന്നത്തെ എന്‍ഡിഎഫുകാരെ ലീഗ് നേതൃത്വം രക്ഷിച്ചതായും സിദ്ധന്വധം, മഞ്ചേരിയിലെ സിഐടിയു നേതാവിനുനേരെയുള്ള വധശ്രമം, മലപ്പുറത്തുവെച്ച് തെസ്നിബാനുവിനെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ എന്‍ഡിഎഫിന് തുണയായത് ഒരു വിഭാഗം ലീഗുകാരായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അച്ചടക്കം തൊട്ടുതീണ്ടിയിട്ടില്ലാത്ത അണികളാണ് തങ്ങളെന്ന് ലീഗുകാര്‍ പലവട്ടം സ്വയം തെളിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ് വെടിവെപ്പുകേസിലും 2004 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദീപ എന്ന ഏഷ്യാനെറ്റ് ലേഖികയെ കൊല്ലാകൊല ചെയ്തപ്പോഴും ആവേശാധിക്യത്താല്‍ എയര്‍ പോര്‍ട്ടില്‍ ലീഗ് പതാക നാട്ടിയതുമെല്ലാം ജനങ്ങള്‍ നാണക്കേടോടെ കണ്ടതാണ്. തമിഴ്നാട്ടിലും മറ്റും സിനിമാതാരങ്ങളോടുള്ള വീരാരാധനയുടെ ഒരു വകഭേദം ഇവിടെയും പ്രകടമാണ്. അതുകൊണ്ടുതന്നെ അഴിമതി (ഗുജറാത്ത് ഫണ്ട് തിരിമറിയടക്കം) പെണ്‍വാണിഭം തുടങ്ങിയ എന്തുപ്രശ്നങ്ങള്‍ ഉണ്ടായാലും വാചകക്കസര്ത്തിലോ ഒരു പത്രസമ്മേളന കരച്ചിലോ കൊണ്ടവര്‍ സമാധാനിക്കും എന്ന് നേതൃത്വത്തിന് നന്നായറിയാം.
ഈ അച്ചടക്കമില്ലായ്മയും അമിതാവേശവും ഏറ്റവും അധികം മുതലെടുത്തത് എന്‍ഡിഎഫുകാര്‍ ആയിരുന്നു. നിരവധി ലീഗുകാര്‍ പ്രതികളായ കണ്ണൂരിലെ ‘ദേശാഭിമാനി’ ആക്രമണത്തിന് തുടക്കമിട്ടത് അവരായിരുന്നു. ലീഗണികള്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി മുങ്ങുക എന്ന പതിവ് ശൈലി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്തവര്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. നൂറുപേര് ഒന്നിച്ചുചേര്‍ന്നാല്‍ ഒറ്റയടിക്ക് അറബിക്കടല്‍ കുടിച്ചുവറ്റിക്കും എന്ന രീതിയിലുള്ള ലീഗിന്റെ സ്ഥിരം ശൈലി നേതൃത്വത്തെ തന്നെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങള്‍ വിരളമല്ല. മുസ്ലീംലീഗ് സ്വയം ശുദ്ധീകരിക്കുക എന്ന കര്‍മത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. കെ.എം.ഷാജി, എം.കെ.മുനീര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടായിട്ടും ആ പാര്‍ട്ടി പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ക്ക് അതീതമാകുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ മതകീയ ഐക്യം പുനഃസ്ഥാപിക്കപ്പെടണം. അത് ഉപാധിരാഹിതവും സുതാര്യവുമാകണം. അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുവിന്റെ കണ്ണീരുണങ്ങാതെ അത് ഒരിക്കലും സാധ്യമാവുകയില്ല. മാറിമാറിവരുന്ന ഭരണകൂടങ്ങളുടെ ന്യൂനപക്ഷ മതതല്പ്പരത വലിയൊരു വിഭാഗം ഹിന്ദുയുവതയെ കടുത്ത അതൃപ്തിയിലേക്ക് നയിച്ചിട്ടുണ്ട്. ഇത് അചിരേണ പരിഹരിക്കപ്പെടണം. അതിന്റെ ആദ്യഘട്ടമായി മാറാട്ടെ കൂട്ടക്കുരുതിയുടെ പിന്നാമ്പുറങ്ങള്‍ വെളിച്ചത്തുകൊണ്ടുവരണം. സിബിഐ അന്വേഷണം തന്നെയാണ് അതിനുള്ള പ്രധാനമാര്‍ഗം.
രതീഷ് എ.വി.കമ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: