തിരുവനന്തപുരം: സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2012 മാര്‍ച്ച് 31 വരെ നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി തള്ളി. വ്യവസ്ഥകളോടെ നാലു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയുടെ യോഗം തീരുമാനിച്ചു. പി.എസ്.സിയുടെ പുതിയ തീരുമാനം 275ഓളം തസ്തികകള്‍ക്ക് ബാധകമാണ്.
വിരമിക്കല്‍ തീയതി ഏകീകരിച്ചതു മൂലം ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശം പി.എസ്.സി അതേപടി അംഗീകരിച്ചില്ല.
കാലാവധി നീട്ടിയ തസ്തികകളിലക്ക് പുതിയ റാങ്ക് ലിസ്റ്റ് ഈ നാലു മാസത്തിനുള്ളില്‍ നിലവില്‍ വന്നാല്‍ ഇപ്പോഴത്തെ ലിസ്റ്റ് റദ്ദാകും. മാത്രമല്ല നാലരവര്‍ഷമായി നിലനില്‍ക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും സ്വാഭാവികമായും ഇല്ലാതാകുമെന്നും പി.എസ്.സി വ്യക്തമാക്കി.
പി.എസ്.സി തീരുമാനത്തോടെ ഈ നാലു മാസത്തിനുള്ളില്‍ പരമാവധി തസ്തികകള്‍ സൃഷ്ടിച്ച് എത്രയും വേഗം നിയമനം നടത്തുകയെന്ന വഴി മാത്രമെ സര്‍ക്കാരിന്റെ മുന്നില്‍ ഇനിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: