കൊച്ചി: വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റില്‍ എം.വി.ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ശ്രേയാംസ് കുമാറിന്റെ ഭൂമി ഏറ്റെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ശ്രേയാംസ് കുമാര്‍ ഡിവിഷന് ബഞ്ചില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റീസ് ജെ.ചെലമേശ്വര്‍ ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്.
ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും, തടസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ശേഷം മാത്രമെ ശ്രേയാംസ് കുമാറിന്റെ ഹര്‍ജി പരിഗണിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
മൂന്നു മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: