ഹൈരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് വൈ.എസ്. ജഗന്മോഹന് റെഡ്ഡിയോടു പിന്തുണ പ്രഖ്യാപിച്ച് 24 എംഎല്‍എമാരും രണ്ട് എം.പിമാരും രാജി ഭീഷണി മുഴക്കി. ഇതോടെ ആന്ധ്രാപ്രദേശില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ജഗനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു രാജി ഭീഷണി മുഴക്കിയിരിക്കുന്നത്. ജഗനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അടിയന്തിര യോഗം ചേര്‍ന്നു. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് യോഗത്തിന് ശേഷം എം.എല്‍.എമാര്‍ അറിയിച്ചു.
രാജിക്കത്ത് നാളെ നിയമസഭാ സ്പീക്കര്‍ക്കു കൈമാറുമെന്നും അവര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു മൂന്നു ദിവസത്തോളം ജഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: