മലപ്പുറം: ഓണപ്പരീക്ഷാ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് സമരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഓണപ്പരീക്ഷാഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് മലബാറിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാക്കേജിന് രൂപം നല്കി വരികയാണ്. ഈ അവസരത്തില്‍ സമരം അനാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 238 ബദല്‍ സ്കൂളുകളിലെ എല്‍.പി സ്കൂളുകളാക്കി ഉയര്‍ത്തുമെന്നും അബ്ദുറബ്ബ് അറിയിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.
കെട്ടിടം നിര്‍മിക്കാന്‍ സ്ഥലസൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കും ഇതില്‍ ഉള്‍പ്പെടുക. മലബാറിന് അനുവദിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലി സ്ഥിരപ്പെടുത്തല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ സമരം ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇവരെ നിയമിച്ചത്. അധ്യാപകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കും.
ബദല്‍ വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: