മുംബൈ: മലയാളികള്‍ ഉള്‍പ്പെടെ ഇരുപത്തൊന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ചരക്ക് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. തൃശൂര്‍ തളിക്കുളം എരണേഴത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുമ്നന്റെ മകന് രോഹിത് (25) കപ്പലിലുള്ള ഒരു മലയാളി. പാലക്കാട് സ്വദേശിയായ മറ്റൊരു ജീവനക്കാരനും ഒപ്പമുണ്ടെന്നാണ് സൂചന.
ഒമാനിലെ തുറമുഖത്ത് നിന്നും മെത്തനോളുമായി പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്റെ എം.വി ഫെയര്‍കെം ബോഗി എന്ന കപ്പലാണ് തട്ടിയെടുത്തത്. കൊള്ളക്കാര്‍ ഇതുമായി സൊമാലിയയിലേക്കു യാത്ര തുടങ്ങി. ഒമാന്‍ തുറമുഖ അധിക്യതരാണ് കപ്പല്‍ റാഞ്ചിയ വിവരം ഇന്ത്യന്‍ നാവികസേനയെ അറിയിച്ചത്.
കഴിഞ്ഞമാസത്തിലാണു രോഹിത് ഈ കപ്പലില്‍ ജോലിക്ക് കയറിയത്. ഇതിനും മുന്‍പു മറ്റൊരു കപ്പലിലായിരുന്നു ജോലി ചെയ്തത്. യാത്രയ്ക്കു സൊമാലിയന്‍ കൊള്ളക്കാരുടെ ഭീഷണി നേരിടേണ്ടി വരുമെന്ന ആശങ്ക കഴിഞ്ഞ മൂന്നിനും 14നും ഇന്റര്‍നെറ്റ് വഴി രോഹിത് ബന്ധുക്കളെ അറിയിച്ചിരുന്നു.
പിടികൂടിയവരില്‍ അമ്പതോളം പേരെ വിട്ടയച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: