കാഞ്ഞങ്ങാട്: യൂണിയന് ബാങ്കിന്റെ കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള എ.ടി.എം മെഷീന് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. പുലര്‍ച്ചെ മൂന്നു മണിയോടെ എ.ടി.എം കൗണ്ടറില്‍ നിന്നു ശബ്ദം കേട്ടു സെക്യൂരിറ്റി ജീവനക്കാരന് എത്തിയപ്പോഴാണു മോഷണ ശ്രമം കണ്ടത്.
സെക്യൂരിറ്റി ജീവനക്കാരെ കണ്ട മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. കാഞ്ഞങ്ങാട് പൊലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: