Categories: Ernakulam

നാടും നഗരവും ഇന്ന്‌ അമ്പാടിയാകും

Published by

കൊച്ചി: അമ്പാടിയും വൃന്ദാവനവും പുനര്‍ജനിപ്പിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ ബാലികാ-ബാലന്മാര്‍ ദ്വാപരയുഗ സ്മരണകളില്‍ ഗ്രാമ-നഗരികളെ പൊന്‍ചാര്‍ത്തണിയിക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഇന്ന്‌. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബാലദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ചെറുതും വലുതുമായി നൂറുകണക്കിന്‌ ശോഭായാത്രകള്‍ നടക്കും.

എറണാകുളത്ത്‌ വൈകിട്ട്‌ മൂന്നിന്‌ പരമാര ദേവിക്ഷേത്രം, അയ്യപ്പന്‍കാവ്‌ ക്ഷേത്രം, ടിഡി ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശ്രീകുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച്‌ എംജി റോഡ്‌ വഴി ജോസ്‌ ജംഗ്ഷനില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തില്‍ സമാപിക്കും.

ഫോര്‍ട്ടുകൊച്ചി അമരാവതി ശ്രീകാര്‍ത്തികേയ ക്ഷേത്രം, വെളി മാരിയമ്മന്‍ ക്ഷേത്രം, ജനാര്‍ദ്ദന ദേവസ്വം ക്ഷേത്രം, ചെറളായി ശ്രീദാമോദര ക്ഷേത്രം, ശ്രീഗോപാലകൃഷ്ണ ക്ഷേത്രം, ശ്രീകേരളശ്വര്‍ ശിവക്ഷേത്രം, ശ്രീ കാമാക്ഷിയമ്മന്‍ കോവില്‍, അജന്തഭാഗം, പാണ്ടിക്കുഴി മാരിയമ്മന്‍ ക്ഷേത്രപരിസരം, പഴയന്നൂര്‍ ശ്രീഗോപാലകൃഷ്ണക്ഷേത്രം, ശ്രീ സാമൂതിരി സദന്‍, പുത്തന്‍കുളങ്ങര മുത്തയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന്‌ ബാലിക-ബാലന്മാര്‍ അണിനിരക്കുന്ന ശോഭായാത്ര കൂവപ്പാടത്ത്‌ സംഗമിച്ച്‌ മഹാശോഭായാത്രയായി ടിഡി ഹൈസ്കൂളില്‍ സമാപിക്കും.

പള്ളുരുത്തിയില്‍ ശ്രീവെങ്കിടാചലപതി കുമാരസ്വാമി ക്ഷേത്രം, ഭവാനീശ്വര ക്ഷേത്രം, ദീപം ജംഗ്ഷന്‍, അഞ്ചുമന ഓഫീസ്‌ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ജ്ഞാനോദയം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുമ്പളങ്ങി വഴിയില്‍ സംഗമിച്ച്‌ എറനാട്‌ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

കുമ്പളങ്ങി ഗുരുവരമഠത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കുമ്പളങ്ങി ഇല്ലിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച്‌ എസ്‌എന്‍ഡിപി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

ചെല്ലാനം ചാലിപ്പുറം വേണുഗോപാല ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കണ്ടക്കടവ്‌ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ സമാപിക്കും.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രസന്നിധി, തെക്കുംഭാഗം, മേക്കര ചാലിയത്ത്‌ ശ്രീധര്‍മ്മദൈവ ക്ഷേത്രം, ശ്രീനിവാസ കോവില്‍, വെള്ളാങ്ങില്‍ ക്ഷേത്രം, ചക്കംകുളങ്ങര ക്ഷേത്രം, പള്ളിപ്പറമ്പ്കാവ്‌ ക്ഷേത്രം, താമരംകുളങ്ങര എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ നഗരം ചുറ്റി ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.

ഉദയംപേരൂര്‍ വിജ്ഞാനോദയസഭ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര എംഎല്‍എ റോഡ്‌, പുതിയകാവ്‌ വഴി വൈക്കം റോഡില്‍ പ്രവേശിച്ച്‌ ഉദയംപേരൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിക്കും.

ഏരൂര്‍ മുല്ലയ്‌ക്കല്‍ ഭഗവതിക്ഷേത്രഭാഗം, മുതുകുളങ്ങര, പിഷാരികോവില്‍, പുത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം, കല്ലൂര്‍ മനക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും തുടങ്ങുന്ന ശോഭായാത്രകള്‍ ഏരൂര്‍ മാരം കുളങ്ങര കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

മരട്‌ അയിനിക്ഷേത്രം, ഇഞ്ചയ്‌ക്കല്‍ ക്ഷേത്രം, ആലുങ്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മരട്‌ ടൗണില്‍ സംഗമിച്ച്‌ പൂണിത്തുറ ഒടുക്കത്തറ ശ്രീദേവി ക്ഷേത്രത്തില്‍ സമാപിക്കും.

പനങ്ങാട്‌ വ്യാസപുരം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ഉദയത്തുവാതില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. കുമ്പളം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തി കുമ്പളം വടക്കുനിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച്‌ ശക്തിപുരം ഭദ്രകാളി ക്ഷേത്രത്തില്‍ സമാപിക്കും.

തിരുവാങ്കുളം മാരിയമ്മന്‍ കോവില്‍, കുന്നപ്പിള്ളില്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മെയിന്‍ റോഡില്‍ പ്രവേശിച്ച്‌ തിരുവാങ്കുളം മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിക്കും.

ഇരുമ്പനം ചിത്രപ്പുഴ വട്ടോളില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മകളിയം ശ്രീരാമക്ഷേത്രത്തില്‍ സമാപിക്കുന്നു.

പെരുന്നിനാകുളം: ചിത്രപ്പുഴ ടൗണില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര വായനശാല റോഡ്‌ മാര്‍ഗ്ഗം പെരുന്നിനാകുളം മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിക്കും.

മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര പള്ളിപ്പാട്ട്‌ വഴി ശാസ്താമുകള്‍ കടന്ന്‌ വെണ്ണികുളം ടൗണില്‍ വന്ന്‌ മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ തിരിച്ചെത്തും.

കോക്കാപ്പിള്ളി: കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച്‌ വെണ്ണിക്കുളം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന്‌ തിരിച്ച്‌ കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

മാമല കക്കാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മാമല-പാലച്ചുവട്‌ വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി സമാപിക്കും.

പിണര്‍മുണ്ട: കീഴംകുഴി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര എസ്‌എന്‍ ജംഗ്ഷന്‍ ചുറ്റി അമ്പലപ്പടി പെരിങ്ങാലക്കാവില്‍ സമാപിക്കും.

പുറ്റുമാനൂര്‍: കാരക്കാട്‌ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പുറ്റുമാനൂര്‍ വഴി പന്നിക്കോട്‌ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച്‌ മഹാശോഭായാത്രയായി പുത്തന്‍കാവ്‌ ഭഗവതി ക്ഷേത്രമൈതാനത്ത്‌ സമാപിക്കും.

പിറവം വെളിയനാട്‌ ആദിശങ്കര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്ര വൈകിട്ട്‌ 5ന്‌ വേഴപ്പിനാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്‌ ചിന്മയ അന്തര്‍ദ്ദേശീയ കേന്ദ്രത്തില്‍ സമാപിക്കും.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ കോതമംഗലം താലൂക്കില്‍ 14 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും.

പിണ്ടിമന, തൃക്കാരിയൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ മഹാശോഭായാത്രയും മാവുടി, മുണ്ടക്കാപ്പടി, ഇരമല്ലൂര്‍, വാരപ്പെട്ടി, അയ്യങ്കാവ്‌, കറുകടം, വടാട്ടുപാറ, തോമാകുഴി, പ്ലാമുടി, ഉപ്പുകണ്ടം, ഇഞ്ചത്തൊട്ടി എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടക്കും.

പെരുമ്പാവൂരില്‍ ആല്‍പ്പാറ, കാളന്‍കുളങ്ങര, നീലന്‍കുളങ്ങര, വട്ടക്കാട്ടുപടി, അല്ലപ്ര, പാലക്കാട്ടുതാഴം, കാഞ്ഞിരക്കാട്‌, പിഷാരിക്കല്‍, കടുവാള്‍, ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന ശോഭായാത്രകള്‍ ഗവ. ബോയ്സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന്‌ സമീപം സംഗമിച്ച്‌ മഹാശോഭയാത്രയായി നഗരപ്രദക്ഷിണം നടത്തി ശാസ്താ ക്ഷേത്ര മൈതാനിയിലെ അമ്പാടിയില്‍ സമാപിക്കും. ആല്‍പ്പാറ ക്ഷേത്രത്തില്‍ വിഷ്ണുനടയില്‍ പ്രത്യേക ജന്മാഷ്ടമി പൂജകള്‍, ഗോപൂജ മഹാത്മ്യപ്രഭാഷണം, ഗോപൂജ, പ്രസാദഊട്ട്‌ എന്നിവ നടക്കും.

കുറുപ്പംപടിയില്‍ കൂട്ടുമഠം, ഞാളൂര്‍ കളരി, പൊന്നിടായി, ഇരവിച്ചിറ എന്നീ ക്ഷേത്രങ്ങളില്‍ നിന്ന്‌ പുറപ്പെടുന്ന ശോഭായാത്രകള്‍ ടൗണ്‍ചുറ്റി ബസ്സ്റ്റാന്റ്‌ പരിസരത്ത്‌ സമാപിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by