തൃശൂര്‍ : മുളകുന്നത്തുകാവ്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അസി.ഡയറക്ടര്‍മാര്‍ക്കും മറ്റ് ഡയറക്ടറേറ്റ് സ്റ്റാഫിനുമുള്ള ഏകദിന ശില്പശാല കിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന് ഉദ്ഘാടനം ചെയ്തു.തദ്ദേസ്വയംഭരണസ്ഥാപനങ്ങളില് ഡബിള്‍ എന്‍ട്രി എക്കൗണ്ടിംഗും സാംഖ്യസോഫ്റ്റ് വെയറും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാല.
ഉദ്ഘാടനച്ചടങ്ങല്‍ കില ഡയറക്ടര്‍ ഡോ.പി.പി.ബാലന് അദ്ധ്യക്ഷത വഹിച്ചു.കോഴ്സ് ഡയറക്ടര്‍ ഡോ.ജെ.ബി. രാജന്, പഞ്ചായത്ത് അഡീഷ്ണല്‍ ഡയറക്ടര്‍ ഈപ്പന് ഫ്രാന്‍സിസ്, ജോയിന്റ് ഡയറക്ടര്‍ ജെ.സദാനന്ദന് എന്നിവര്‍ സംസാരിച്ചു. ഐ.കെ.എം.ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി. സുധാകരന്, സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ഓഫീസര്‍ എസ്. ദിവാകരന് പിള്ള, ഐ.കെ.എം. കണ്‍സല്‍ട്ടന്റ് ഉദയഭാനു കണ്ടേത്ത്, എച്ച് സരസ്വതി എന്നിവര്‍ ക്ലാസ്സെടുത്തു.നാല്പതു പേരാണ് ശില്പശാലയില് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: