തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില രണ്ടു തവണ കൂടി. 20,920 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 2615 രൂപയായി. ഇന്ന് രണ്ട് തവണയായി 400 രൂപയാണ് പവന് കൂടിയത്. രാവിലെ പവന് 120 രൂപ വര്‍ദ്ധിച്ച് 20,640 രൂപയ്ക്കണ് വ്യാപാരം തുടങ്ങിയത്.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തെ തുടര്‍ന്ന് വില രണ്ടാം തവണയും കൂടുകയായിരുന്നു. ഇന്നലെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില 20,000 ഭേദിച്ചിരുന്നു. ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക് പോകുന്നതും ഓഹരി വിപണിയിലെ ഇടിവ് തുടരുന്നതുമാണ് സ്വര്‍ണത്തില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
ചിങ്ങം പിറന്നതോടെ വിവാഹ സീസണ് ലക്ഷ്യമിട്ട് വ്യാപാരികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത് കേരളത്തില്‍ വില വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: