ന്യൂദല്‍ഹി: സി.പി.എം പോളിറ്റ് ബ്യൂറൊ അംഗവും സി.ഐ.ടി.യു ദേശീയ അധ്യക്ഷനുമായ മധുകര്‍ കാശിനാഥ് പാന്ഥെ (എം.കെ. പാന്ഥെ- 86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ രാത്രി 12.20ഓടെ ആയിരുന്നു അന്ത്യം.
രാത്രി എട്ടു മണിക്കാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. 1925 ജൂലായ് 11ന് പൂനെയിലാണ് പാന്ഥെ ജനിച്ചത്. 1943ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 2002 മുതലാണ് പി.ബി അംഗമായത്.
1925 ജൂണ്‍ 11നു പുനെയില്‍ ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1966ല്‍ എ.ഐ.ടി.യു.സി സെക്രട്ടറിയായി. 1965ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. 1970ല്‍ സി.ഐ.ടിയു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും 1190ല്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. 1998ലാണു പൊളിറ്റ് ബ്യൂറോ അംഗമാകുന്നത്. ഒരു വര്‍ഷത്തിനു ശേഷം സി.ഐ.ടി.യുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1948-51 കാലഘട്ടത്തിലും 1965-66 കാലഘട്ടത്തിലും അദ്ദേഹത്തിന് ഒളിവില്‍ കഴിയേണ്ടിവന്നു. ഒളിവിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച നേതാവായിരുന്നു എം.കെ. പാന്ഥെ. എം.എ, പിഎച്ച്.ഡി ബിരുദ ധാരിയായ അദ്ദേഹം ഉയര്‍ന്ന ഉദ്യോഗം വേണ്ടെന്നുവച്ചാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: