ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിര്‍ദേശിച്ച ലോക്പാല്‍ ബില്ല് താന്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് ബിജെപി പാര്‍ലമെന്റംഗം വരുണ്‍ഗാന്ധി പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും ഇത്തരത്തില്‍ നിയമനിര്‍മാണ പ്രക്രിയക്ക് ഒരു ചെറിയ സംഭാവന നല്കാന് തനിക്കാവുമെന്നും ‘ടൈംസ് നൗ’ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വരുണ്‍ഗാന്ധി പറഞ്ഞു.
സ്വകാര്യ ബില്ലെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന ലോക്പാല്‍ അധികാരത്തിലിരിക്കുന്നവര്ക്കുകൂടി ഉത്തരവാദിത്തമുണ്ടാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോക്പാല്‍ കുറ്റമറ്റ നിയമമാണെന്ന് താന്‍ കരുതുന്നില്ല. പക്ഷേ രാഷ്ട്രം കണ്ടതില്‍വച്ച് ഏറ്റവും മെച്ചമായതാണ്. അതുകൊണ്ട് ഇതിനായി ഒരു ചെറിയ സംഭാവന നല്കാന് ഞാന്‍ നിശ്ചയിച്ചു, വരുണ്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: